കോഴിക്കോട്: സംസ്ഥാനത്തെ തീരദേശങ്ങള്‍ കേന്ദ്രീകരിച്ച് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി ആരംഭിച്ച സാമൂഹിക വിദ്യാഭ്യാസ ശാക്തീകരണ പദ്ധതിയായ കോസ്റ്റല്‍ കെയര്‍ കുവൈത്ത് കേരള ഇസ്ലാമിക് കൗണ്‍സില്‍ ഏറ്റെടുത്തു. ഒരു വര്‍ഷക്കാലം കേരളത്തിലെ തെരഞ്ഞെടുക്കപ്പെട്ട പത്ത് കേന്ദ്രങ്ങളില്‍ ആരംഭിച്ച പദ്ധതിയിലേക്കുള്ള സംഭാവനയുടെ പ്രഥമ ഗഡു ഭാരവാഹികള്‍ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങളെ ഏല്പിച്ചു. കുവൈത്ത് കേരള ഇസ്ലാമിക് കൗണ്‍സില്‍ ഭാരവാഹികളായ ശംസുദ്ദീന്‍ ഫൈസി എടയാറ്റൂര്‍, മുഹമ്മദലി പുതുപ്പറമ്പ്, അബ്ദുല്‍ ഗഫൂര്‍ ഫൈസി പൊന്മള, ഇ.എസ് അബ്ദുറഹിമാന് ഹാജി, എന്നിവരും എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ഭാരവാഹികളും ചടങ്ങില്‍ പങ്കെടുത്തു.