കോഴിക്കോട്: അലിഗഡ് പോലുള്ള ഉന്നത സ്ഥാപനങ്ങളുടെ ന്യുനപക്ഷ പദവി എടുത്തുകളയാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തില്‍ എസ് കെ എസ് എഫ് ടെന്റ് സംസ്ഥാന സമിതി ഉത്കണ്ഠരേഖപ്പെടുത്തി.ഇത്തരം വര്‍ഗിയ ശ്രമങ്ങളില്‍നിന്നും സര്‍ക്കാര്‍ പിന്‍ന്തിരിയണം. മതേതര മൂല്ല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന രീതിയില്‍ വിദ്യഭ്യാസത്തെ പരീഷ്കരിക്കാന് കേരള ഗവണ്മെന്റ് തയ്യാറാവണമെന്നും യോഗം ആവശ്യപെട്ടു. ട്രന്റ് സംസ്ഥാന ലീഡേഴ്സ് മീറ്റ് ആഗസ്ത് 12,13 തിയ്യതികളില്‍ കോഴിക്കാട് വെച്ചുനടത്തുവാനും കരിയര്‍ ക്ലബ് സജീവമാക്കുവാനും, വിദ്യഭ്യാസ സഹായ പദ്ധതി ആരംഭിക്കുവാനും യോഗം തീരുമാനിച്ചു. യോഗത്തില്‍ റിയാസ് നരിക്കുനി അദ്ധ്യക്ഷത വഹിച്ചു മജീദ് മാസ്റ്റര്‍ കൊടക്കാട് ഉല്‍ഘാടനം ചെയ്തു.ഡോ ഫൈസല്‍ ഹുദവി മാരിയാട്, അബ്ദുറഹിമാന് മരുതൂര്‍, ശംസാദ് സലീം, സിറാജുദ്ദീന് ഖാസിലേന്‍, സുഹൈല്‍ വാഫി കോട്ടയം തുടങ്ങിയവര്‍ പ്രസംഗിച്ചു.