കോഴിക്കോട്: ‘സഹനം സമരം സമര്‍പ്പണം’ എന്ന പ്രമേയവുമായി എസ് കെ എസ് എസ് എഫ് സംസ്ഥാന വ്യാപകമായി നടത്തുന്ന റമളാന്‍ കാമ്പയിന് തുടക്കമായി. അരീക്കാട് മദ്രസാ ഓഡിറ്റോറിയത്തില്‍ തിങ്ങിനിറഞ്ഞ സദസ്സില്പ്രാര്ത്ഥനാ നിര്‍ഭരമായ പരിപാടികളോടെ പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടന കര്‍മം നിര്‍വ്വഹിച്ചു. സയ്യിദ് മുബശ്ശിര്‍ തങ്ങള്‍ ജമലുല്ലൈലി അദ്ധ്യക്ഷത വഹിച്ചു. ഓണമ്പിളി മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നടത്തി. എം സി മായിന്‍ ഹാജി, സത്താര്‍ പന്തലൂര്‍, റിയാസ് ഫൈസി, മൊയ്തീന് ഹാജി, ഡോ.കെ ടി ജാബിര്‍ ഹുദവി, ആര് വി എ സലാം, ഒ പി എം അശ്റഫ്, അസ്കര്‍ അരീക്കാട് പ്രസംഗിച്ചു. റശീദ് ഫൈസി വെള്ളായിക്കോട് സ്വാഗതവും ടി പി സുബൈര്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു. കാമ്പയിന്റെ ഭാഗമായി സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളില്‍ ജൂലൈ 2 ന് ശനിയാഴ്ച ഖുര്‍ആന്‍ ടാലന്റ് ടെസ്റ്റ് നടക്കും. ഒരു ദിനം ഒരു തിരു വചനംഎന്ന ഹദീസ് പഠനം സാമൂഹ്യ മാധ്യമങ്ങള്‍ വഴി നടത്തും. റമളാനിലെ പ്രത്യേക ദിനങ്ങളെ കുറിച്ചും ആരാധന, ആചാര രിതികളെ കുറിച്ചും ബോധവല്കരണം നടത്തും. ക്ലസ്റ്റര്‍ തലങ്ങളില്‍ തസ്കിയത്ത് മീറ്റ്, മേഖല തലത്തില്സാമ്പത്തിക സെമിനാര്‍, ജില്ലാതല സംവേദനങ്ങല്‍ എന്നിവ നടക്കും.