‘സഹനം, സമരം, സമര്‍പ്പണം’
എസ് കെ എസ് എസ് എഫ് റമളാന്‍ കാമ്പയിന്
കോഴിക്കൊട്: പരിശുദ്ധ റമളാന്‍ സമാഗത മാവുന്നതോടെ സംസ്ഥാന വ്യാപകമായി വിപുലമായ പരിപാടികളോടെ റമളാന്‍ കാമ്പയിന് നടത്താന്‍ എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗം തീരമാനിച്ചു. ‘സഹനം, സമരം, സമര്‍പ്പണം’എന്ന പ്രമേയത്തില്‍ നടക്കുന്ന കാമ്പയിന്റെ സംസ്ഥാന തല ഉദ്ഘാടനം ജൂണ്‍ അഞ്ചിന്കോഴിക്കോട് അരീക്കാട്നടക്കും. കാമ്പയിന്റെ ഭാഗമായി സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളില്‍ ജൂലൈ 2 ന് ശനിയാഴ്ച ഖുര്‍ആന്‍ ടാലന്റ് ടെസ്റ്റ് നടക്കും. ഒരു ദിനം ഒരു തിരു വചനംഎന്ന ഹദീസ് പഠനം സാമൂഹ്യ മാധ്യമങ്ങള്‍ വഴി നടത്തും. റമളാനിലെ പ്രത്യേക ദിനങ്ങളെ കുറിച്ചും ആരാധന, ആചാര രിതികളെ കുറിച്ചും ബോധവല്കരണം നടത്തും. ക്ലസ്റ്റര്‍ തലങ്ങളില്‍ തസ്കിയത്ത് മീറ്റ്, മേഖല തലത്തില്സാമ്പത്തിക സെമിനാര്‍, ജില്ലാതല സംവേദനങ്ങല്‍ എന്നിവ നടക്കും .പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങല് അദ്ധ്യക്ഷത വഹിച്ചു. കെ എന്‍ എസ് മൗലവി, ഇബ്രാഹീം ഫൈസി ജെഡിയാര്‍ കാസര്‍ഗോഡ്, പി എം റഫീഖ് അഹമ്മദ് തിരൂര്‍, ബശീര്‍ ഫൈസി ദേശമംഗലം, കുഞ്ഞാലന്‍ കുട്ടിഫൈസി കോഴിക്കോട്, സലാം ദാരിമി കിണവക്കല്‍, ശുഹൈബ് നിസാമി നീലഗിരി, അബ്ദുല്‍ ഗഫൂര്‍ അന്‍വരി മുതൂര്‍, ആസിഫ് ദാരിമി പുളിക്കല്‍, ഇസ്ഹാഖ് ഫൈസി മംഗലാപുരം, പി കെ താജുദ്ദീന് ദാരിമി പടന്ന, ആരിഫ് ഫൈസി കൊടഗ്, സുബുലുസ്സലാം വടകര, ഡോ.ജാബിര്‍ ഹുദവി, ആശിഖ് കുഴിപ്പുറം, ശഹീര്‍ പാപ്പിനിശ്ശേരി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ജന.സെക്രട്ടറി സത്താര്‍ പന്തലൂര്‍ സ്വാഗതവും വി കെ ഹാറൂണ്‍ റശീദ് തിരുന്നാവായ നന്ദിയും പറഞ്ഞു.