കോഴിക്കോട്: എസ് കെ എസ് എസ് എഫ് വിദ്യഭ്യാസ വിഭാഗമായ ട്രെന്റിന് കീഴില്‍ വേനലവധിക്കാലത്ത് വിദ്യാര്‍ത്ഥികള്‍ക്കായി ‘സമ്മര്‍ ഗൈഡ’് എന്ന പേരില്‍ കാമ്പയിന് ആചരിക്കുന്നു. സംസ്ഥാനത്തെ ആയിരം കേന്ദ്രങ്ങളില്‍ വ്യക്തി വികസനത്തിനും ലൈഫ് സ്കിന്‍ പരിശീലനത്തിനുമുതകുന്ന വിശയത്തില്‍ മഹല്ല് /ശാഖ തലങ്ങളില്‍ സമ്മര്‍ സ്കൂളുകള്‍, ഉപരി പഠന സാധ്യതകള്‍ പരിചയപ്പെടുത്താന്‍ കരിയര്‍ ക്ലീനിക്ക,് ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്കായി ടീന്‍സ് ടീം സ്കൂള്‍, മദ്രസ വിദ്യാര്‍ഥികള്‍ക്കായി കുരുന്നു കൂട്ടം, എക്സലന്‍ഷ്യാ തുടങ്ങിയ വിവിധ പരിപാടികള്‍ കാമ്പയിന്റെ ഭാഗമായി നടക്കും. കാമ്പയിന്റെ സംസ്ഥാന തല ഉദ്ഘാടനം ഏപ്രില്‍ ആദ്യ വാരം കാസര്‍ഗോഡ് വെച്ച് നടക്കും. പ്രോഗ്രാം റിസോഴ്സ് ടീമിനുള്ള പ്രത്യേക പരിശീലന ക്യാമ്പ് മാര്‍ച്ച് 26, 27 തിയ്യതികളില്‍ മണ്ണാര്‍ക്കാട് ഇസ്ലാമിക് സെന്ററില്‍ നടക്കും. കാമ്പയിനോട് അനുബന്ധിച്ച് സംസ്ഥാന തലത്തില്‍ 100 കരിയര്‍ ക്ലബ്ബുകള്‍ രൂപീകരിക്കാനും തീരുമാനിച്ചു. യോഗത്തില്‍ റിയാസ് നരിക്കനി അധ്യക്ഷത വഹിച്ചു. ഖയ്യൂം കടംമ്പോട്, ഷംസുദ്ദീന് ഒഴുകൂര്‍, ഷംസാദ് സലീം പൂവത്താണി, സിറാജുദ്ദീന്,ഫൈസല്‍ ഹുദവി, അബ്ദുറഹിമാന് സമദ് ഇടുക്കി തുടങ്ങിയവര്‍ സംസാരിച്ചു.