പ്രാമാണിക പണ്ഡിതന്മാര് നിര്‍വ്വഹിച്ചുകൊണ്ടിരിക്കുന്നത് സൂര്യസമാനമായ ദൗത്യം- സ്വാദിഖലി ശിഹാബ് തങ്ങള്‍
കോഴിക്കോട്: വൈജ്ഞാനിക രംഗത്ത് ഉയരങ്ങള്‍ പ്രാപിച്ച പണ്ഡിതന്മാര് സൂര്യസമാനമായ ദൗത്യമാണ് ലോകത്ത് നിര്‍വ്വഹിച്ചുകൊണ്ടിരിക്കുന്നതെന്ന് പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു.എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മറ്റി കോഴിക്കോട്ട് സംഘടിപ്പിച്ച ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാര് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സൂര്യനിലൂടെ കേവലം പ്രകാശം മാത്രമല്ല ലഭിക്കുന്നത് പ്രകൃതിക്കാവശ്യമായ സര്‍വ്വ ഊര്‍ജ്ജവും പ്രദാനം ചെയ്യുന്നത് പോലെയാണ് ലോകത്ത് പ്രാമാണിക പണ്ഡിതന്മാര് സമൂഹത്തില്‍ നല്കുന്ന ഊര്‍ജ്ജവും ആശ്വാസവും. ഉയര്‍ന്ന വിജ്ഞാനം നേടിയപ്പോഴും വിനയാന്വിതനും സാത്വികനുമായി ജീവിച്ചുവെന്നതാണ് ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാരുടെ മാതൃകാ ജീവിതത്തെ ഇത്രയേറെ സമ്പന്നമാക്കുന്നത്-തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി അധ്യക്ഷത വഹിച്ചു. ഖാസി സയ്യിദ് അബ്ദുന്നാസിര്‍ ഹയ്യ് ശിഹാബ് തങ്ങള്‍, എം.ടി അബ്ദുല്ല മുസ്ലിയാര്,അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്,കെ.പി.എ മജീദ്, പി.കെ. മുഹമ്മദ്, ഉമര്‍ ഫൈസി മുക്കം, എ.വി അബ്ദുറഹ്മാന് മുസ്ലിയാര്,എം.എ റസാഖ് മാസ്റ്റര്‍,കെ.പി കുഞ്ഞിമൂസ, ആര്.വി കുട്ടിഹസന് ദാരിമി,മുസ്ഥഫ മുണ്ടുപാറ,അബ്ദുല്‍ ബാരി ബാഖവി,നാസര്‍ ഫൈസി കൂടത്തായ്,ഓണംപിള്ളി മുഹമ്മദ് ഫൈസി പ്രസംഗിച്ചു.
എഞ്ചിനീയര്‍ മാമുക്കോയ ഹാജി,കെ.പി കോയ,അബ്ദുറഹീം ചുഴലി,മുസ്ഥഫ അഷ്റഫി കക്കുപ്പടി,പി.എം റഫീഖ് അഹ്മദ്,ഇബ്രാഹീം ഫൈസി പേരാല്‍,ഹാരിസ് ബാഖവി കംബ്ലക്കാട്,ടി.പി സുബൈര്‍ മാസ്റ്റര്‍,ഒ.പി.എം അഷ്റഫ്,ഹബീബ് ഫൈസി കോട്ടോപ്പാടം,മുജീബ് ഫൈസി പൂലോട് പ്രസംഗിച്ചു. ജന.സെക്രട്ടറി സത്താര്‍ പന്തലൂര്‍ സ്വാഗതവും കെ.എന്‍.എസ് മൗലവി നന്ദിയും പറഞ്ഞു.
എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മറ്റി കോഴിക്കോട്ട് സംഘടിപ്പിച്ച ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാര് അനുസ്മരണ സമ്മേളനം പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നു