കോഴിക്കോട്: റിപ്പബ്ലിക്കിന്റെ സായാഹ്നത്തില്‍ ആയിരക്കണക്കിന് വിദ്യാര്‍ത്ഥി യുവജനങ്ങള്‍ വര്‍ഗീയ വിധ്വംസക ശക്തികള്‍ക്കെതിരെ കൈക്കോര്‍ത്തു പിടിച്ച് എസ്.കെ.എസ്.എസ്.എഫ്. മനുഷ്യജാലികയിലൂടെ പുതുചരിത്രം രചിച്ചു. രാഷ്ട്രത്തിന്റെ ഭരണഘടനയുടെ വാര്‍ഷികാഘോഷ ദിനം സഹിഷ്ണുതയുടെയും മതേതര പാരമ്പര്യത്തിന്റെയും കരുത്തുറ്റ കോട്ട കെട്ടിയാണ് മനുഷ്യജാലികയില്‍ ആയിരങ്ങള്‍ അണിനിരന്നത്. രാഷ്ട്ര രക്ഷയ്ക്ക് സൗഹൃദത്തിന്റെ കരുതല്‍ എന്ന മുദ്രാവാക്യം മുഴക്കി എസ്.കെ.എസ്.എസ്.എഫ് അതിന്റെ ഒന്‍പതാമത് മനുഷ്യ ജാലികയാണ് ഇത്തവണ സംഘടിപ്പിച്ചത്. സംഘടനാ നേതാക്കള്‍ക്ക് പുറമേ മത രാഷ്ട്രീയ സാംസ്കാരിക രംഗത്തുള്ള പ്രമുഖര്‍ അണിനിരന്ന വേദിയില്‍ രാജ്യത്തിന്റെ ഐക്യവും പാരമ്പര്യവും സാമുദായിക മൈത്രിയും സംരക്ഷിക്കുമെന്ന് പ്രതിജ്ഞ പുതുക്കിയാണ് മനുഷ്യജാലിക സമാപിച്ചത്. ഓരോ കേന്ദ്രങ്ങളിലും വൈകിട്ട് നാല് മണിയോടെ ആരംഭിച്ച റാലിയുടെ മുന്‍നിരയില്‍ ദേശീയ പതാകയിലെ മൂന്ന് വര്‍ണങ്ങളുടെ പ്രതീകമായ തൊപ്പികള്‍ ധരിച്ചാണ് വിഖായ, ത്വലബ, കാമ്പസ് വിംഗുകളുടെ പ്രവര്‍ത്തകര്‍ അണിനിരന്നത്. ദേശഭക്തി വിളിച്ചോതുന്ന മുദ്രഗീതങ്ങള്‍ റാലിക്ക് ഏറെ മാറ്റുകൂട്ടി. സമാപന പരിപാടിയിലെ ദേശീയോദ്ഗ്രഥന ഗാനാലാപന പ്രതിജ്ഞ, പ്രമേയ പ്രഭാഷണം എന്നിവയെല്ലാം ശ്രദ്ധേയമായിരുന്നു. ഓരോ കേന്ദ്രങ്ങളിലും വിവിധ മതനേതാക്കളും സാംസ്കാരിക നായകരുടെയും സാന്നിധ്യം മതമൈത്രിയുടെ സന്ദേശം വിളിച്ചോതുന്നതായി മാറി.
കോഴിക്കോട് താമരശ്ശേരിയില്‍ നടന്ന പരിപാടി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറി പ്രൊഫ. കെ. ആലികുട്ടി മുസ്ലിയാര് ഉദ്ഘാടനം ചെയ്തു. വി.എം. ഉമര്‍ മാസ്റ്റര്‍ എം.എല്‍.എ. മുഖ്യാതിഥിയായിരുന്നു. ബശീര്‍ ഫൈസി ദേശമംഗലം മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് സയ്യിദ് മുബശ്ശിര്‍ തങ്ങള്‍ ആധ്യക്ഷം വഹിച്ചു. ഒ.പി.എം. അഷ്റഫ്, ഖാസിം നിസാമി നേതൃത്വം നല്കി.
വയനാട് വൈത്തിരിയില്‍ ചേലോട് മഖാം പരിസരത്ത് നിന്ന് ആരംഭിച്ച റാലി സമസ്ത കേന്ദ്ര മുശാവറ അംഗം കെ.ടി. ഹംസ മുസ്ലിയാര് ഉദ്ഘാടനം ചെയ്തു. ഷൗക്കത്തലി വെള്ളമുണ്ട പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. റശീദ് ഫൈസി വെള്ളായിക്കോട്, അഹ്മദ് കബീര്‍ ബാഖവി, അയ്യൂബ് മുട്ടില്‍, അബ്ദുല്‍ ലത്തീഫ് വാഫി പ്രസംഗിച്ചു.
കണ്ണൂര്‍ ഇരിട്ടിയില്‍ കമാല്‍ കുട്ടി ഐ.എ.എസ്. ഉദ്ഘാടനം ചെയ്തു. ബശീര്‍ അസ്അദി അധ്യക്ഷനായിരുന്നു. നാസര്‍ ഫൈസി കൂടത്തായ്, അഡ്വ. സണ്ണി ജോസഫ് എം.എല്‍.എ. പ്രസംഗിച്ചു. മഅ്റൂഫ് മാസ്റ്റര്‍ സ്വാഗതവും ജുനൈദ് ചാലാട് നന്ദിയും പറഞ്ഞു.
കാസര്‍ഗോഡ് മൊഗ്രാലില്‍ യജീന്ദ്രന് പാനൂര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് താജുദ്ദീന് ദാരിമി പടന്ന ആധ്യക്ഷം വഹിച്ചു. അബ്ദുസ്സമദ് പൂക്കോട്ടൂര്‍ പ്രമേയ പ്രഭാഷണം നടത്തി. യു.എം. അബ്ദുറഹ്മാന് മുസ്ലിയാര്, എം.എ. ഖാസിം മുസ്ലിയാര്, പി.ബി. അബ്ദുറസാഖ് എം.എല്‍.എ, എന്‍.എ. നെല്ലിക്കുന്ന്, മെട്രോ മുഹമ്മദ് ഹാജി ,ഖത്തര്‍ ഇബ്രാഹിം ഹാജി പ്രസംഗിച്ചു.
മലപ്പുറം വൈലത്തൂരില്‍ സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സയ്യിദ് ഫഖ്റുദ്ദീന്‍ തങ്ങള്‍ അധ്യക്ഷത വഹിച്ചു. കെ.പി. രാമനുണ്ണി മുഖ്യാതിഥിയായിരുന്നു. സത്താര്‍ പന്തല്ലൂര്‍ പ്രമേയ പ്രഭാഷണം നടത്തി. അന്‍വര്‍ മുഹ്യുദ്ദീന്‍ ഹുദവി, ജലീല്‍ റഹ്മാനി വാണിയന്നൂര്‍ പ്രസംഗിച്ചു. മോങ്ങത്ത് സയ്യിദ്ദ് അബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. നിയാസ് അലി തങ്ങള്‍ അധ്യനായിരുന്നു. മമ്മൂട്ടി നിസാമി തരുവണ പ്രമേയ പ്രഭാഷണം നടത്തി. അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, പി.കെ. പാറക്കടവ് പ്രസംഗിച്ചു.
പാലക്കാട് ജില്ലയിലെ നെന്മാറയില് സയ്യിദ് ശിഹാബുദ്ദീന് ജിഫ്രി തങ്ങളുടെ അധ്യക്ഷതയില്‍ സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സി.കെ.എം. സ്വാദിഖ് മുസ്ലിയാര്, മുനീര്‍ ഹുദവി വിളയില്‍, അഡ്വ. സുകുമാരന്‍, പ്രേമചന്ദ്രന്, ശമീര്‍ ഫൈസി കോട്ടോപ്പാടം പ്രസംഗിച്ചു.
തൃശൂര്‍ വടക്കേക്കാട് നടന്ന മനുഷ്യജാലിക ടി.എന്‍.പ്രതാപന് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. സയ്യിദ് ബശീറലി ശിഹാബ് തങ്ങള്‍ മുഖ്യാതിഥിയായി. ജി.എം. സ്വലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ മുഖ്യപ്രഭാഷണം നടത്തി.
എറണാകുളം പട്ടിമറ്റത്ത് സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് ശഫീഖ് തങ്ങള്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കുഞ്ഞാലന്‍ കുട്ടി ഫൈസി പ്രമേയ പ്രഭാഷണം നിര്‍വ്വഹിച്ചു. അഡ്വ. വി.പി.സജീന്ദ്രന് എം.എല്‍.എ, ഫാദര്‍ ഈഡി വര്‍ഗ്ഗീസ്, സി.ആര്. മുരളീധരന് എന്നിവര്‍ സൗഹൃദ പ്രതിനിധികളായി പങ്കെടുത്തു.
ഇടുക്കി അടിമാലിയില്‍ എസ്. രാജേന്ദ്രന് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. സയ്യിദ് സൈഫുദ്ദീന് കോയ തങ്ങള്‍ അധ്യക്ഷത വഹിച്ചു. അഡ്വ. ഹനീഫ് ഹുദവി പ്രമേയ പ്രഭാഷണം നിര്‍വ്വഹിച്ചു. സജി മാര്‍കോസ്, ജോസ് കോണാട് മുഖ്യാതിഥികളായി പങ്കെടുത്തു.
ആലപ്പുഴ കായംകുളത്ത് അഡ്വ. ശിവദാസന്‍ ഉദ്ഘാടനം ചെയ്തു. അബ്ദുല്ല തങ്ങള്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഓണംപ്പിള്ളി മുഹമ്മദ് ഫൈസി, ശാഫി മൗലവി, മവാഹിബ് പ്രസംഗിച്ചു
കൊല്ലം ആഞ്ചലുംമൂട് നടന്ന പരിപാടി ടി.കെ. ഇബ്റാഹീം കുട്ടി മൗലവി ഉദ്ഘാടനം ചെയ്തു. റാഫി റഹ്മാനി ആധ്യക്ഷത വഹിച്ചു. ഹബീബ് ഫൈസി കോട്ടോപ്പാടം പ്രമേയ പ്രഭാഷണം നിര്‍വ്വഹിച്ചു.
തിരുവനന്തപുരം ഗാന്ധിപാര്‍ക്ക് മൈതാനിയില്‍ വിഴിഞ്ഞം സഈദ് മൗലവിയുടെ അധ്യക്ഷതയില്‍ നസീര്ഖാന് ഫൈസി ഉദ്ഘാടനം ചെയ്തു. അഹ്മദ് ഫൈസി കക്കാട് പ്രമേയ പ്രഭാഷണ് നിര്‍വഹിച്ചു.
കര്‍ണാടകയിലെ ബന്ട്വാളില് വനം വകുപ്പ് മന്ത്രി രാമനാസ്ത ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ ഖാദിര്‍ ഖാസിമി ഉദ്ഘാടനം ചെയ്തു. ഖാസിം ദാരിമി വയനാട് പ്രമേയ പ്രഭാഷണം നടത്തി.
ബാംഗ്ലൂരില്‍ ശ്രീനാരായണ സ്വാമിജി ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചു. അസ്ലം ഫൈസി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഹുസൈന് ദാരിമി മംഗലാപുരം പ്രമേയ പ്രഭാഷണം നടത്തി.
തമിഴ്നാട്ടിലെ നീലഗിരി പന്തല്ലൂരില്‍ സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ശുഐബ് നിസാമി അധ്യക്ഷനായിരുന്നു. സത്താര്‍ പന്തല്ലൂര്‍ മുഖ്യപ്രഭാഷണം നടത്തി.
ലക്ഷദ്വീപ് കവരത്തിയില്‍ കോട്ടുമല ടി.എം. ബാപ്പു മുസ്ലിയാര് ഉദ്ഘാടനം ചെയ്തു. സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ അധ്യക്ഷത വഹിച്ചു. മുസ്തഫ അഷ്റഫി കക്കുപ്പടി പ്രമേയ പ്രഭാഷണം നടത്തി. ഹംദുല്ല സീദ്, ഹംസക്കോയ തങ്ങള്‍, മുഹമ്മദ് യാസിര്‍ ഫൈസി, അബ്ദുറഊഫ് ഫൈസി പ്രസംഗിച്ചു.
ആന്ധ്രാപ്രദേശിലെ ഹൈദരാബാദില്‍ നടന്ന മനുഷ്യജാലിക വദൂദ് നിസാമി ഉദ്ഘാടനം ചെയ്തു. ജബ്ബാര്‍ ഹുദവി ചുങ്കത്തറ പ്രമേയ പ്രഭാഷണം നടത്തി. റഈസ് ഫൈസി താജുദ്ദീന് കൊളത്തൂര്‍ എന്നിവര്‍ നേതൃത്വം നല്കി.