കോഴിക്കോട്: ഹൈദരബാദ് സര്‍വ്വകലാശാലയില്‍ സംഘ്പരിവാര്‍ ആസൂത്രണം ചെയ്ത അക്രമ പരമ്പരയാണ്കഴിഞ്ഞദിവസം അരങ്ങേറിയതെന്ന് എസ്കെഎസ്എസ് എഫ്സംസ്ഥാന സെക്രട്ടേറിയേറ്റ് അഭിപ്രായപ്പെട്ടു. പ്രസിഡന്റ് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. രോഹിത്വെമുല സംഭവത്തോടെഅവധിയില് പോയ വി സി യെ തിരികെ കൊണ്ടുവന്ന്എ ബി വി പി അക്രമി സംഘത്തിന്റെ സംരക്ഷണ വലയത്തില്‍ നിന്ന് പ്രതിഷേധക്കാരെവെല്ലുവിളിച്ച് പ്രകോപനം ശൃഷ്ടിക്കാനാണ് ഉത്തരവാദ പ്പെട്ടവര് തന്നെശ്രമിച്ചത്. വിദ്യാര്‍ഥികളുടെ സംഘടനസ്വാതന്ത്ര്യവും മനുഷ്യവകാശവും നിഷേധിച്ച്പോലീസ് ക്രൂരമായ മര്‍ദ്ദന മുറകളാണ് കാമ്പസില്‍ വെച്ചും കസ്റ്റഡിയിലും നടത്തുന്നത്.
രാജ്യത്തെ കാമ്പസുകളെ സംഘ്പരിവാര്‍ വളണ്ടിയര്‍മാര്‍ കാവല്‍ നില്ക്കുന്ന തുറന്ന ജയിലുകളാക്കി മാറ്റനാണ് ശ്രമിച്ചുകൊണ്ടിരിക്കന്നത്. അറസ്റ്റിലായ മലയാളി വിദ്യാര്‍ഥികളുടെ മോചനത്തിനും സുരക്ഷക്കും മുഖ്യമന്ത്രിയും കേരള എം പി മാരും അടിയന്തിരമായി ഇടപെടണമെന്ന് യോഗം ആവശ്യപ്പെട്ടു.
അബ്ദുറഹീം ചുഴലി, ഇബ്രാഹീം ഫൈസി ജെഡിയാര്‍, ഹബീബ് ഫൈസി കോട്ടോപാടം, കെ എന്‍ എസ് മൗലവി, ബശീര്‍ ഫൈസി ദേശമംഗലം, മമ്മുട്ടി നിസാമി, റഫീഖ് അഹമ്മദ്തിരൂര്, പ്രൊഫ.അബ്ദുല്‍ മജീദ് കൊടക്കാട്, അബ്ദുല്ല തങ്ങള്‍ ദാരിമിആലപ്പുഴ, വി കെ ഹാറൂണ്‍ റശീദ് മാസ്റ്റര്‍ മലപ്പുറം, സുബുലു സ്സലാം വടകര, ശുഹൈബ് നിസാമി, താജുദ്ദീന് ദാരിമി പടന്ന, അഹമ്മദ് ഫൈസി കക്കാട്, ,അബ്ദുല്‍ ലത്തീഫ് പന്നിയൂര്‍, ആശിഖ് കഴിപ്പുറം, ടി പി സുബൈര്‍ മാസ്റ്റര്‍, ആസിഫ് ദാരിമി പുളിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.
സംസ്ഥാന ജന.സെക്രട്ടറി സത്താര്‍ പന്തലൂര്‍ സ്വാഗതവും കെ എ റശീദ് ഫൈസി വെള്ളായിക്കോട് നന്ദിയും പറഞ്ഞു