കോഴിക്കോട്: എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന കമ്മിറ്റിയുടെ കീഴിലുള്ള സന്നദ്ധ സേവന വിഭാഗമായ വിഖായയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ജലീല്‍ ഫൈസി അരിമ്പ്ര (ചെയര്മാന്) ആര്.വി.അബൂബക്കര്‍ യമാനി, ഇസ്മാഈല്‍ തങ്ങള്‍ മംഗലാപുരം, ഡോ. എം.എ.അമീറലി (വൈ.ചെയര്മാന്) അബ്ദുസ്സലാം ഫറോക്ക് (ജനറല്‍ കണ്‍വീനര്‍), നിസാം ഓമശ്ശേരി (വര്‍ക്കിംഗ് കണ്‍വീനര്‍) ശര്‍ഹബീല്‍ മഅ്റൂഫ്, ഹാഷിം നീര്‍ക്കുന്നം, എം.എ. ഖലീല്‍ കാസര്‍ഗോഡ് (കണ്‍വീനര്‍മാര്‍), നിഷാദ് പട്ടാമ്പി, ഹാരിസ് കണ്ണുര്‍, സിറാജ് തൃശൂര്‍, നിയാസ് കെ.എന്‍. എറണാകുളം, റശീദ് വെങ്ങപ്പള്ളി വയനാട്, ഖാസിം ഫൈസി ലക്ഷദ്വീപ്, അബ്ദുല്‍ കരീം കൊടക്, ഫയാസ് തിരുവനന്തപുരം (അംഗങ്ങള്‍) എന്നിവരാണ് പുതിയ ഭാരവാഹികള്‍. സെക്രട്ടറിയേറ്റ് യോഗത്തില്‍ പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. റശീദ് ഫൈസി വെള്ളായിക്കോട്, ഡോ. ജവാദ് മോങ്ങം എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.