ജാമിഅഃ നൂരിയ്യഃ വാര്‍ഷിക സനദ്ദാന സമ്മേളനത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

[blockquote style=”3″]

Program  Notice

Jamia Nooriyya conference 2016 programme notice

Jamia Nooriyya conference 2016 programme notice

[/blockquote]

പെരിന്തല്‍മണ്ണ: പട്ടിക്കാട് ജാമിഅഃ നൂരിയ്യഃ അറബിയ്യയുടെ 53-ാം വാര്‍ഷിക 51-ാം സനദ്ദാന സമ്മേളന പരിപാടികള്‍ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തയായി. 2016 ജനുവരി 6 മുതല്‍ 10 കൂടിയ ദിവസങ്ങളില്‍ നടക്കുന്ന സമ്മേളനത്തില്‍ ഇരുപത്തിയഞ്ച് സെഷനുകളില്‍ നൂറിലേറെ പ്രഭാഷണങ്ങള്‍ നടക്കും. ഇന്ത്യക്കകത്തും പുറത്തുനിന്നുമായുള്ള പണ്ഡിതന്‍മാര്‍, മന്ത്രിമാര്‍, മത-രാഷ്ട്രീയ-സാംസ്‌കാരിക രംഗത്തുള്ള പ്രമുഖര്‍ സമ്മേളനത്തിനെത്തിച്ചേരും. 180 യുവ പണ്ഡിതന്‍മാര്‍ക്ക് ഈ വര്‍ഷം സനദ് നല്‍കും. 6323 ഫൈസിമാരാണ് ഇതിനകം ജാമിഅയില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കി പുറത്തിറങ്ങിയിരിക്കുന്നത്.
ജാമിഅഃ നൂരിയ്യയുടെ സമന്വയ വിദ്യഭ്യാസ സംരഭമായ ജാമിഅഃ ജൂനിയര്‍ കോളേജസ് കോഡിനേഷന്റെ ആറു വര്‍ഷത്തെ പ്രവര്‍ത്തന നേട്ടം വിളംബരം ചെയ്തു കൊണ്ടുള്ള ഗ്രാന്റ് സല്യൂട്ട്, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ ആത്മീയ നിര്‍ദ്ദേശ പ്രകാരം സംസ്ഥാനത്തും പുറത്തുമായി നടന്ന് കൊണ്ടിരിക്കുന്ന നാലായിരത്തിലേറെ മജ്‌ലിസുന്നൂര്‍ സെഷനുകളുടെ വാര്‍ഷിക സംഗമം തുടങ്ങിയവയാണ് സമ്മേളനത്തിലെ ഏറ്റവും ശ്രദ്ധേയ സെഷനുകള്‍.
കേരളത്തിന് പുറമേ തമിഴ്‌നാട്, കര്‍ണ്ണാടക സംസ്ഥാനങ്ങളിലായി പ്രവര്‍ത്തിക്കുന്ന അമ്പതിലേറെ ജൂനിയര്‍ കോളേജുകളില്‍ പഠിച്ച് കൊണ്ടിരിക്കുന്ന നാലായിരത്തോളം വിദ്യാര്‍ത്ഥികളും, അധ്യാപകരും, രക്ഷിതാക്കളും ഗ്രാന്റ് സല്യൂട്ടില്‍ അണിനിരക്കും.
മുസ്‌ലിം ബഹുജനങ്ങള്‍ക്കിടയില്‍ വ്യവസ്ഥാപിത മതവിദ്യഭ്യാസ പ്രചാരണം ലക്ഷ്യമാക്കി സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഇസ്‌ലാമിക് സ്റ്റഡീസിന് കീഴില്‍ ആരംഭിച്ച ഇസ്‌ലാമിക് ഡിസ്റ്റന്‍സ് സ്‌കൂളിന്റെ 100 പഠന കേന്ദ്രങ്ങള്‍ ആരംഭിക്കും ഇസ്‌ലാമിക് ഡിസ്റ്റന്‍സ് സ്‌കൂളിന്റെ പ്രഥമ ബാച്ചിനുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം സമ്മേളനത്തില്‍ നടക്കും.
സമ്മേളനത്തിന്റെ മുന്നോടിയായി ജനുവരി 6ന് കാലത്ത് 10 മണിക്ക് ഓസ്‌ഫോജ്‌ന ഗ്ലോബല്‍ മീറ്റ് എന്ന പേരില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം നടക്കും. സംഗമം സമസ്ത ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും.
വൈകിട്ട് 3.30ന് നടക്കുന്ന സിയാറത്തിന് സമസ്ത ഉപാദ്ധ്യക്ഷന്‍ എ.പി മുഹമ്മദ് മുസ്‌ലിയാര്‍ കുമരംപുത്തൂര്‍ നേതൃത്വം നല്‍കും. 4 മണിക്ക് ജാമിഅഃ നൂരിയ്യഃ പ്രസിഡണ്ട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പതാക ഉയര്‍ത്തുന്നതോടെ സമ്മേളനത്തിന് ഔദ്യോഗിക തുടക്കമാവും. തുടര്‍ന്ന് നടക്കുന്ന ഉദ്ഘാടന സമ്മേളനം സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ അദ്ധ്യക്ഷതയില്‍ ആസ്സാം വ്യവസായ വകുപ്പ് മന്ത്രി സിദ്ദീഖ് അഹമ്മദ് ഉദ്ഘാടനം ചെയ്യും. എം.ഐ ഷാനവാസ് എം.പി മുഖ്യാതിഥിയായിരിക്കും. അല്‍ മുനീര്‍ സമ്മേളന സുവനീര്‍ പ്രകാശനം നിര്‍മ്മാണ്‍ മുഹമ്മദലി ഹാജി ഏറ്റുവാങ്ങും. ഹാജി കെ.മമ്മദ് ഫൈസി, അബ്ദുറഹ്മാന്‍ രണ്ടത്താണി എം.എല്‍.എ, അഡ്വ. എന്‍ ശംസുദ്ദീന്‍ എം.എല്‍.എ, ഡോ. അബ്ദുല്‍ മജീദ് (റജിസ്ട്രാര്‍, കാലിക്കറ്റ്), എം.എം മുഹ്‌യുദ്ദീന്‍ മുസ്‌ലിയാര്‍, എ.മരക്കാര്‍ മുസ്‌ലിയാര്‍, കെ. ഹൈദര്‍ ഫൈസി, കെ.എ റഹ്മാന്‍ ഫൈസി പ്രസംഗിക്കും. വൈകിട്ട് 7 മണിക്ക് നടക്കുന്ന തസ്‌നീമേ റസൂല്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. മുതീഉല്‍ ഹഖ് ഫൈസി (തിരുനബി മഹാത്മ്യം: ഖുര്‍ആനിക സാക്ഷ്യം), സി.ഹംസ സാഹിബ് (പ്രവാചക പ്രകീര്‍ത്തനത്തിന്റെ സ്വഹാബി മാതൃക), സ്വലാഹുദ്ദീന്‍ ഫൈസി വെന്നിയൂര്‍ (തിരുചര്യ: മഹത്വവും ശ്രേഷ്ഠതയും) വിഷയമവതരിപ്പിക്കും.
7ന് (വ്യാഴം) കാലത്ത് 8 മണിക്ക് ദര്‍സ്‌ഫെസ്റ്റ് സംസ്ഥാനതല മല്‍സരങ്ങളുടെ ഉദ്ഘാടനം മുന്‍ വിദ്യഭ്യാസ മന്ത്രി നാലകത്ത് സൂപ്പി നിര്‍വ്വഹിക്കും. വാക്കോട് മൊയ്തീന്‍കുട്ടി ഫൈസി അധ്യക്ഷത വഹിക്കും. 10 മണിക്ക് നടക്കുന്ന ഖതീബ് സംഗമം പി.കുഞ്ഞാണി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. ഇ. ഹംസ ഫൈസി അധ്യക്ഷത വഹിക്കും. റഹീം ചുഴലി ക്ലാസെടുക്കും. വൈകിട്ട് 4.30ന് നടക്കുന്ന അവാര്‍ഡിംഗ് സെഷന്‍ കോട്ടുമല മൊയ്തീന്‍കുട്ടി മുസ്‌ലിയാരുടെ അദ്ധ്യക്ഷതയില്‍ ഇ.ടി മുഹമ്മദ് ബശീര്‍ എം.പി ഉദ്ഘാടനം ചെയ്യും. കേരള ടെക്‌നോളജിക്കല്‍ യുനിവേഴ്‌സിറ്റി പ്രൊ. വൈസ് ചാന്‍സലര്‍ ഡോ. എം അബ്ദുറഹ്മാന്‍ മുഖ്യാതിഥിയായിരിക്കും. സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ സമ്മാനദാനം നിര്‍വ്വഹിക്കും.
വൈകിട്ട് 7 മണിക്ക് നടക്കുന്ന മജ്‌ലിസുന്നൂര്‍ ആത്മീയ സദസ്സിന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കും. മജ്‌ലിസുന്നൂര്‍ സംസ്ഥാന അമീര്‍ സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍, ഏലംകുളം ബാപ്പു മുസ്‌ലിയാര്‍ സദസ്സില്‍ ഉദ്‌ബോധന പ്രസംഗം നടത്തും. പ്രമുഖ സൂഫീവര്യമാരും പണ്ഡിതന്മാരും സംബന്ധിക്കും.
8ന് (വെള്ളി) വൈകിട്ട് 4.30ന് നടക്കുന്ന സമാധാന സമ്മേളനം ആഭ്യന്തര വകുപ്പ് മന്ത്രി രമേഷ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. സയ്യിദ് ബശീറലി ശിഹാബ് തങ്ങള്‍ അധ്യക്ഷ വഹിക്കും. ടൂറിസം വകുപ്പ് മന്ത്രി എ.പി അനില്‍ കുമാര്‍, ഡോ. സെബാസ്റ്റിയന്‍പോള്‍ വിശിഷ്ടാതിഥികളായിരിക്കും. സമാധാനവും മാധ്യമങ്ങളും എന്ന വിഷയം ചര്‍ച്ച ചെയ്യുന്ന സെഷനില്‍ എന്‍.പി ചെക്കുട്ടി, കെ.എം ഷാജി എം.എല്‍.എ, സി.പി സൈതലവി, എ.സജീവന്‍, ഹകീം ഫൈസി ആദൃശ്ശേരി, സിദ്ദീഖ് ഫൈസി വാളക്കുളം, സുബൈര്‍ ഹുദവി ചേകന്നൂര്‍ പ്രസംഗിക്കും.
വൈകിട്ട് 7 മണിക്ക് നടക്കുന്ന ഹിജ്‌റ കോണ്‍ഫ്രന്‍സ് പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞ് ഉദ്ഘാടനം ചെയ്യും. അഡ്വ. എം ഉമര്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. ഇസ്‌ലാമിക് ഡിസ്റ്റന്‍സ് സ്‌കൂളിന്റെ സര്‍ട്ടിഫിക്കറ്റ് വിതരണം കേരള വഖഫ്‌ബോര്‍ഡ് ചെയര്‍മാന്‍ സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിക്കും. ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ സഫര്‍ ആഗ മുഖ്യാതിഥിയായിരിക്കും. ബശീര്‍ ഫൈസി ദേശമംഗലം (ഉടമ്പടികള്‍: പ്രവാചകനിലെ നയതന്ത്രജ്ഞന്‍), സ്വലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ (മുഹാജിറുകള്‍: മദീനയുടെ മാതൃക), റഹ്മത്തുല്ല ഖാസിമി മുത്തേടം (പലായനം ഒരു സമകാലിക വായന) വിഷയമവതരിപ്പിക്കും.
9ന് (ശനിയാഴ്ച) കാലത്ത് 10 മണിക്ക് എന്‍ലൈറ്റ്‌മെന്റ് വണ്‍ കേരള ഹൈക്കോടതി ജഡ്ജ് ജസ്റ്റീസ് സി.കെ അബ്ദുറഹീം ഉദ്ഘാടനം ചെയ്യും. കോഴിക്കോട് വലിയ ഖാസി സയ്യിദ് അബ്ദുന്നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിക്കും. എസ്.വി മുഹമ്മദലി (വിദ്യഭ്യാസം: ആധുനിക പഠനരീതികള്‍), ഡോ. സാലിം ഫൈസി കുളത്തൂര്‍ (വിദ്യാര്‍ത്ഥിയുടെ ആധ്യാത്മിക വഴികള്‍) വിഷയമവതരിപ്പിക്കും. അബ്ദുല്‍ ഗഫൂര്‍ അല്‍ഖാസിമി, മുസ്ഥഫ മുണ്ടുപാറ പ്രസംഗിക്കും.
10.30ന് വേദി രണ്ടില്‍ നടക്കുന്ന ലോപോയിന്റ് അഡീഷനല്‍ അഡ്വ.ജനറല്‍ അഡ്വ. കെ.എ ജലീലിന്റെ അദ്ധ്യക്ഷതയില്‍ കെ.പി.എ മജീദ് ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസ വിചക്ഷണരും നിയമ വിദഗ്ധരും ചര്‍ച്ചയില്‍ പങ്കെടുക്കും. ഉച്ചക്ക് 2 മണിക്ക് നടക്കുന്ന എന്‍ലൈറ്റ്‌മെന്റ് ടു മന്ത്രി എം.കെ.മുനീര്‍ ഉദ്ഘാടനം ചെയ്യും. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിക്കും. ഹംസറഹ്മാനി കൊണ്ടിപ്പറമ്പ് (ജാമിഅഃ ജൂനിയര്‍ കോളേജ്: ലക്ഷ്യവും ദൗത്യവും), മുജീബ് ഫൈസി പൂലോട് (ആധുനിക പ്രബോധനം രംഗം: സാധ്യതകള്‍ വെല്ലുവിളികള്‍) വിഷയമവതരിപ്പിക്കും. പിണങ്ങോട് അബൂബക്കര്‍ സമാപന പ്രസംഗം നിര്‍വ്വഹിക്കും.
വേദി രണ്ടില്‍ ഉച്ചക്ക് രണ്ടിന് ഫ്യൂച്ചര്‍ സെഷനില്‍ കെ.പി മുഹമ്മദ്കുട്ടി അധ്യക്ഷത വഹിക്കും. പുത്തനഴി മൊയ്തീന്‍ ഫൈസി വിഷയമവതരിപ്പിക്കും. ഡോ. പുത്തൂര്‍ റഹ്മാന്‍, ഡോ. സി.പി ബാവ ഹാജി, ഡോ. അബ്ദുറഹ്മാന്‍ ഒളവട്ടൂര്‍, ഇബ്രാഹിം എളേറ്റില്‍, അബ്ദുല്ല പാറക്കല്‍, ഇസ്മായില്‍ കുഞ്ഞ് ഹാജി മാന്നാര്‍ പ്രസംഗിക്കും.
വൈകിട്ട് 4ന് നടക്കുന്ന ഗ്രാന്റ്‌സല്യൂട്ട് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. മന്ത്രി പി.കെ അബ്ദുറബ്ബ് അവാര്‍ഡ്ദാനം നിര്‍വ്വഹിക്കും. എം.പി അബ്ദുസ്സമദ് സമദാനി മുഖ്യപ്രഭാഷണം നിര്‍വ്വഹിക്കും. ഡോ. കെ.ടി റബീഉല്ല, ഡോ. കെ.പി ഹുസൈന്‍, മെട്രോമുഹമ്മദ് ഹാജി, പി.എ ഇബ്രാഹിം ഹാജി, ഖാദര്‍ തെരുവത്ത്, യഹ്‌യ തളങ്കര അതിഥികളായിരിക്കും.
വൈകിട്ട് 7 മണിക്ക് നടക്കുന്ന സംസ്‌കൃതി സമ്മേളനം നഗര വികസന പിന്നോക്ക ക്ഷേമ വകുപ്പ് മന്തി മഞ്ഞളാംകുഴി അലി ഉദ്ഘാടനം ചെയ്യും. സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു. ഓണമ്പിള്ളി മുഹമ്മദ് ഫൈസി (ശാസ്ത്ര വിജ്ഞാനീയങ്ങളില്‍ ഖുര്‍ആനിന്റെ തിളക്കം), റഫീക് സകരിയ്യ ഫൈസി കുടത്തായ് (പ്രകൃതി സംരക്ഷണം: മുസ്‌ലിമിന്റെ നിലപാട്), മുസ്ഥഫ ഫൈസി വടക്കുമുറി (ദുരന്തങ്ങള്‍: ഖുര്‍ആനിക മുന്നറിയിപ്പുകള്‍) വിഷയമവതരിപ്പിക്കും.
10ന് ഞായര്‍ കാലത്ത് 9 മണിക്ക് ആദര്‍ശ സമ്മേളനം സമസ്ത ട്രഷറര്‍ സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ത്വാഖാ അഹ്മദ് മൗലവി അദ്ധ്യക്ഷത വഹിക്കും. ശീഇസം: ബിദ്അത്ത് മുതല്‍ കുഫ്‌റ് വരെ എന്ന വിഷയം സമ്മേളനം ചര്‍ച്ച ചെയ്യും. ഉമര്‍ മുസ്‌ലിയാര്‍ കൊയ്യോട്, അബ്ദുള്‍ ഗഫൂര്‍ അന്‍വരി, സുലൈമാന്‍ ഫൈസി ചുങ്കത്തറ, എം.ടി അബൂബക്കര്‍ ദാരിമി, മുസ്ഥഫ അശ്‌റഫി കക്കുപ്പടി പ്രസംഗിക്കും. 10.30ന് വേദി രണ്ടില്‍ നടക്കുന്ന കന്നട സമ്മേളനം പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. 11.30ന് പ്രാസ്ഥാനിക സമ്മേളനം കോട്ടുമല ടി.എം ബാപ്പു മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. ഡോ.ബഹാഉദ്ദീന്‍ ഫൈസി നദ്‌വി മുഖ്യപ്രഭാഷണം നടത്തും. ആദര്‍ശവിശുദ്ധിയുടെ 90 വര്‍ഷം എന്ന വിഷയത്തില്‍ സത്താര്‍ പന്തല്ലൂര്‍, അശ്‌റഫ് ഫൈസി കണ്ണാടിപ്പറമ്പ്, നാസര്‍ ഫൈസി കൂടത്തായ് പ്രസംഗിക്കും. 2 മണിക്ക് നടക്കുന്ന അറബിഭാഷാ സമ്മേളനം ഡോ. എന്‍.എ.എം അബ്ദുല്‍ ഖാദര്‍ ഉദ്ഘാടനം ചെയ്യും. ഡോ. മുഹമ്മദ് അല്‍ അസദി (യു.എ.ഇ) മുഖ്യാതിഥിയായിരിക്കും. വൈകിട്ട് 4.30ന് മൗലിദ് പാരായണം നടത്തും.
6 മണിക്ക് നടക്കുന്ന സനദ്ദാന സമാപന സമ്മേളനത്തില്‍ സമസ്ത പ്രസിഡണ്ട് സി.കോയക്കുട്ടി മുസ്‌ലിയാര്‍ പ്രാര്‍ത്ഥന നിര്‍വ്വഹിക്കും. സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അദ്ധ്യക്ഷ വഹിക്കും. ഡോ. അബ്ദുല്ല സഈദ് അല്‍ ഹാരിബ് (ദുബൈ) ഉദ്ഘാടനം നിര്‍വ്വഹിക്കും. ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ സനദ്ദാന പ്രസംഗം നടത്തും. പത്മശ്രീ എം.എ യൂസുഫലി വിശിഷ്ടാതിഥിയായിരിക്കും. പ്രൊഫ. കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തും. ഇ.അഹമദ് എം.പി, മന്ത്രി പി.കെ കുഞ്ഞാലികുട്ടി, എം.ടി അബ്ദുല്ല മുസ്‌ലിയാര്‍, കോട്ടുമല ടി.എം ബാപ്പു മുസ്‌ലിയാര്‍, പി.കെ.പി അബ്ദുസ്സലാം മുസ്‌ലിയാര്‍, സി.കെ.എം സാദിഖ് മുസ്‌ലിയാര്‍, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് പ്രസംഗിക്കും.