കോഴിക്കോട് : ലിംഗ സമത്വത്തിന് വേണ്ടിവാദിക്കുകയും സമൂഹത്തില്‍ സ്ത്രീ പക്ഷവാദികളായി ചമയുകയും ചെയ്യുന്നവര്‍ അരാകത്വം സ്പോണ്സര് ചെയ്യുന്ന ഏജന്റുകളാണെ് എസ്.കെ.എസ്.എസ്.എഫ് സംഘാന ഭാരവാഹികളുടേയും ജില്ലാപ്രസിഡന്റ് , ജന.സെക്രട്ടറിമാരുടേയും സംയുക്തയോഗം ആവശ്യപ്പെട്ടു. ഇത്തരം സംഘടനളും സമരനായകരും അണിയറയിന്‍ പെണ്‍വാണിഭ സംഘമായി പ്രവര്‍ത്തിക്കുന്നവരാണെന്ന റിപ്പോര്‍ട്ടുകള്‍ ഗൗരവതരമാണ്.
ഇത്തരം സംഘടനകളുടെ പ്രവര്‍ത്തനങ്ങളും സാമ്പത്തിക സ്രോതസ്സുകളും അന്വേഷണ വിധേയമാക്കണം. ലിംഗസമത്വത്തിന്റെ പേരില്‍ ഫറേഖ് കോളേജില്‍ അനാവശ്യവിവാദമുണ്ടാക്കുന്നവര് ധാര്‍മികതക്കും സദാചാരത്തിനും പ്രാധാന്യം നല്കുന്ന സ്ഥാപനത്തിന്റെ തകര്‍ച്ചയാണ് ലക്ഷ്യമാക്കുന്നും ഇതിനെ ഒറ്റക്കെട്ടായി നേരിടാന്‍ സമൂഹം മുന്നോട് വരണമെന്നും യോഗം ആവശ്യപ്പെട്ടു.
അറബിക് സര്‍വ്വകലാശാല യാഥാര്‍ത്ഥ്യമാക്കണമെന്നാവശ്യപ്പെട്ട് ഡിസംബര്‍ 17ന് നടക്കുന്ന കലക്ട്രേറ്റ് മാര്‍ച്ച് വന്‍വിജയമാക്കാന്‍ യോഗം പദ്ധതികളാവി സികരിച്ചു. റശീദ് ഫൈസി വെള്ളായിക്കോട് അദ്ധ്യക്ഷത വഹിച്ചു. അബ്ദുല്ലാ തങ്ങള്‍ ദാരിമി ആലപ്പുഴ, ശമീര്‍ ഫൈസി പാലക്കാട്, അബ്ദുല്‍ ഗഫൂര്‍ ബഖാവി കണ്ണുര്‍, ഒ.പി അഷ്റഫ് കോഴിക്കോട്, കെ.യൂനുസ് അല്‍ഹസനി കാസറഗോഡ്, സി.കെ സിദ്ധീക്ക് എറണാകുളം, മുഹമ്മദ് റാഫി റഹ്മാനി കൊല്ലം, സലീം ചടയമംഗലം, അബ്ദുല്‍ ജാഫാര്‍ ഫൈസി, അബ്ദുല്ല മഹ്ളരി തിരുവനന്തപുരം, മഅ്റൂഫ് മാസ്റ്റര്‍ കണ്ണൂര്‍, ശീഹീര് അന്‍വരി പുറങ്ങ്, ശൗഖത്ത് അലി വെള്ളമുണ്ട , അയ്യൂബ് മുട്ടില്‍, വി.കെ ഹാറൂണ്‍ റശീദ് മലപ്പുറം, ഷെഹീര്‍ ദേശമംഗലം, അഡ്വ. ഹഫിസ് അബുബക്കാര് സിദ്ധീക്ക്, അബ്ദുല്‍ റഹിമാന്‍ സഅദി ഇടുക്കി, മുഹമ്മദ് ഖാസിം ഫൈസി എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. സത്താര്‍ പന്തല്ലൂര്‍ സ്വാഗതവും ശുഐബ് നിസാമി നീലഗിരി നന്ദിയും പറഞ്ഞു.