എസ്.കെ.എസ്.എസ്.എഫ് ലീഡർ 2020 സഹവാസ കേമ്പ് സമാപിച്ചു

കോഴിക്കോട്:എസ്.കെ.എസ്.എസ്.എഫ് ലീഡർ 2020 പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന
മാബൈനൽ മഗ് രി ബൈൻ – സഹവാസ ക്യാമ്പ് സമാപിച്ചു.’ സമാപന സംഗമം പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. രണ്ട് ദിവസത്തെ ക്യാ പിൽ മജ് ലിസുനൂർ ആത്മീയ സദസ്സ്, ഇശൽ നിലാവ് തസ്ഫിയ, റോൾ കാൾ, ബ്രിഡിജിംഗ്, ഗെയിം ഫോൾ നെയിം ആന്റ് ഗെയ്ൻ, ഇസ്തിഖാമ, പാനൽ ഡിസ്കഷൻ തുടങ്ങിയവ സെഷനുകളിലായി നടന്നു.
അത്തിപ്പറ്റ മുഹ്യദ്ധീൻ മുസ്ലിയാർ,സത്താർ പന്തല്ലൂർ, സാലിം ഫൈസി കൊളത്തൂർ,
ഹബീബ് ഫൈസി, കോട്ടോ പാടം, ഉമർ ഫാറൂഖ് ഹുദവി പാലത്തിങ്ങൽ, അബ്ദുൽ വാഹിദ് മുസ്ലിയാർ, അബ്ദുൽ ജലീൽ ഹുദവി ബാലയിൽ, അബ്ദുസ്സലാം ഹുദവി പട്ടാമ്പി, പ്രൊഫ. ഖമറുദ്ധീൻ പരപ്പിൽ, ശാഫി മാസ്റ്റർ ആട്ടീരി, യാസിർ വാഫി, ഡോ. ജാബിർ ഹുദവി എന്നിവർ സംസാരിച്ചു.