MANEESHA

മനീഷ

സംഘടനയുടെ സാംസ്കാരിക മുഖം

About

അഹ്ലുസ്സുന്നയുടെ  ആശയാദർശങ്ങൾ  സാഹിത്യ സാംസ്കാരിക  പരിസരങ്ങളിൽ  പ്രസരിപ്പിക്കുക  എന്നതാണിതിൻറെ ലക്ഷ്യം.  സാംസ്കാരിക കൂട്ടായ്മകൾ സംഘടിപ്പിച്ചും സാഹിത്യ ചർച്ചകൾക്ക്  കളമൊരുക്കിയും   പൈതൃക യാത്രകൾ നടത്തിയും  സമസ്ത യുടെ നവോത്ഥാന മുഖത്തിന് പുതിയ പ്രകാശം ചൊരിയുക  എന്നതാണ് മനീഷയുടെ നയരേഖ

കാലിക പ്രാധാന്യമുള്ള വിഷയങ്ങളിൽ  അഭിപ്രായം  പ്രകടനങ്ങളുടെ മുദ്രപാളി വിരുന്നുകളിൽ സത്യം തമസ്കരിക്കപ്പെടുന്നത്  ഇന്ന്  ഒരു തുടർക്കഥയാണ് .   ഈ അവസരത്തിൽ   അനിവാര്യമായൊരു ചർച്ചവേദിയായാണ്   മനീഷ  രംഗത്തെത്തിയത്    . മനീഷന്നൊരു സാംസ്കാരിക ഗോഥയിൽ

നവ സാഹിത്യകാരൻമാർ ,  കലാകാരൻമാർ, എഴുത്തുകാർ,  മറ്റു അന്തർ ദേശീയ   പ്രമുഖർ അണി നിരക്കുന്നു  .

 

Mission and Vision

 

തിരിച്ചറിവ് ,ധിഷണ,  അവബോധം എന്നൊക്കെയാണ് മനീഷ എന്ന പദം കൊണ്ട് അർത്ഥമാക്കുന്നത്.

വിശ്വാസിസമൂഹം എന്ന നിലയിൽ

നാമിന്ന് നേരിട്ടുകൊണ്ടിരിക്കുന്ന വിവിധങ്ങളായ വെല്ലുവിളികളെ ആശയതലത്തിൽ ബുദ്ധിപരമായി പ്രതിരോധിക്കുക എന്നുള്ളതാണ് പ്രധാനമായും മനീഷ ലക്ഷ്യമിടുന്നത്. ആഗോളതലത്തിൽ വർദ്ധിച്ചു കൊണ്ടിരിക്കുന്ന ഇസ്ലാമോഫോബിയ കാരണം മുസ്ലിം സമൂഹം വ്യാപകമായ അക്രമവും അനീതിയമാണ്  നേരിട്ടുകൊണ്ടിരിക്കുന്നത്.

നമ്മുടെ രാജ്യത്തും ഇസ്ലാമോഫോബിയ അതിൻ്റെ പാരമ്യതയിൽ എത്തിക്കൊണ്ടിരിക്കുകയാണ്. സംഘ്പരിവാർ ശക്തികൾ കാലങ്ങളായി നടത്തിവന്ന വിദ്വേഷ പ്രചരണങ്ങൾ ഇസ്ലാം വെറുക്കപ്പെടേണ്ട മതമാണെന്ന അപകടകരമായ പൊതുബോധം സൃഷ്ടിപ്പിന് കാരണമാകുന്നുണ്ട്.

ഇതിനെ മറികടക്കുന്നതിന് സായുധമോ കായികമോ ആയ വഴികൾ തേടുന്നതിനുപകരം ആധുനിക സൗകര്യങ്ങളും പ്രചരണ മാധ്യമങ്ങളും ഉപയോഗിച്ച്  ഇസ്ലാമിൻറെ  യഥാർത്ഥ സന്ദേശം പരമാവധി സമൂഹത്തിൽ പ്രചരിപ്പിക്കുക എന്നത് തന്നെയാണ്  മുഖ്യദൗത്യമായി കാണുന്നത്.

ചരിത്രത്തെ വളച്ചൊടിക്കുന്ന ഫാഷിസ്റ്റ് പ്രോപഗണ്ടയെ കേവലമായ പ്രത്യാരോപണങ്ങൾ കൊണ്ട് തടഞ്ഞു നിർത്തുക പ്രയാസമാണ്. ഇവിടെ അനിഷേധ്യമായ ചരിത്ര സത്യങ്ങളിലേക്ക്  പുതുതലമുറയെ ആകർഷിക്കാനുതകുന്ന ബോധപൂർവ്വമായ  ശ്രമങ്ങൾ നടക്കേണ്ടതുണ്ട്.

 

 

SKSSF Maneesha state committee 2022-24

CHAIRMAN

SHUHAIB HAITHAMI VARAMBATTA

CONVENER

MUHAMMAD JOUHAR KAVANOOR

MEMBER MUHAMMAD FARIS P.U
MEMBER SHUAIBUL HAITHAMI VARAMBATTA
MEMBER MUNEER HUDHAWI VILAYIL
MEMBER ABBAS RAHMANI MAVOOR
MEMBER DR. HARIS HUDHAWI KUTTIPPURAM
MEMBER RASHEED ASLAMI PANUR
MEMBER SADIQ FAISY THANUR
MEMBER HARSHAD HUDHAWI KURAKKOD

 

സംഘടനയുടെ സാംസ്‌കാരിക മുഖമാണ് മനീഷ.’ഇടം നേടുകയല്ല, ഇടപെടുകയാണ്’ എന്നതാണ് മനീഷയുടെ മുദ്രാവാക്യം. അഹ്‌ലുസ്സുയുടെ ആശയാദര്‍ശങ്ങള്‍ സാഹിത്യ-സാംസ്‌കാരിക പരിസരങ്ങളില്‍ പ്രസരിപ്പിക്കുക, പ്രകടനപരതക്ക് പകരം സമൂഹത്തിന്റെ പ്രശ്‌നങ്ങളെക്കുറിച്ചും അവയുടെ പരിഹാരങ്ങളെക്കുറിച്ചും നിശബ്ദമായി ഇടപെടുക എന്നതാണ് ഇതിന്റെ ലക്ഷ്യം. സമൂഹത്തിലെ ബൗദ്ധികമായി ഇടപെടുന്ന വ്യക്തികളെയും വിദ്യാഭ്യാസ വിചക്ഷണരെയും ചിന്തകന്മാരെയുമാണ് മനീഷയുടെ കൂട്ടായ്മ ലക്ഷ്യമാക്കുന്നത്.