Read in: Malayalam | English | Tamil | Kannada
Media Wing
മുമ്പേ നടന്നു പോയ സച്ചരിതരായ പണ്ഡിത മഹാന്മാര്‍ കാണിച്ചു തന്ന വഴിയിലൂടെ ആധുനിക ടെക്നോളജിയുടെ അതിപ്രസരത്തിലും വഴിതെറ്റാതെ അത് ദീനിസേവന രംഗത്ത് ഉപയോഗപെടുത്തി അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅത്തിന്‍റെ ആശയ ആദര്‍ശങ്ങളില്‍ ഉറച്ചു നിന്ന് ഇസ്ലാമിക ദഅവത്തിനും സംഘടനാ പ്രവർത്തനങ്ങൾ സംഘടിപ്പിക്കാനും ഏകോപിപ്പിക്കാനും വേണ്ടിയാണ് എസ്.കെ.എസ്.എസ്.എഫ് സൈബർവിങ് എന്ന ഒരു ഉപ ഘടകത്തിന് രൂപം നൽകിയിരിക്കുന്നത്. ചുരുങ്ങിയ കാലം കൊണ്ട് ധാരാളം ഇസ്ലാമിക സോഫ്റ്റ്‌വെയറുകളും വെബ് സൈറ്റുകളും ആപ്പ്ളിക്കേഷനുകളും നിർമിച്ച് സുത്യർഹമായ നിരവധി പ്രവർത്തനങ്ങൾക്ക് സൈബർവിങ് നേതൃത്വം നൽകുകയുണ്ടായി. മജ്‌ലിസുന്നൂർ, അഹ്‌ലുസ്സുന്ന സോഫ്റ്റ്‌വെയർ, ഹജ്ജ് അദ്കാർ, തുടങ്ങിയ മൊബൈൽ സോഫ്റ്റ്‌വെയറുകൾ ചില ഉദാഹരണങ്ങളാണ്.
Mission and Vision
- ഓൺലൈൻ രംഗത്തെ അധാര്‍മ്മിക, അനിസ്‌ലാമിക പ്രചാരണങ്ങളെ നേരിടുക
- നന്മ പ്രോത്സാഹിപ്പിക്കുന്ന ബ്ലോഗുകളും, വെബ് പേജുകളും നിര്‍മിക്കുക
- ആദര്‍ശപ്രചാരണത്തിനും പ്രയോഗവല്‍ക്കരണത്തിനും ആവശ്യമായ സോഫ്റ്റ് വെയറുകള്‍, ആപ്ലിക്കേഷനുകള്‍ നിര്‍മിക്കുക
- ഓൺലൈൻ വിവര വിനിമയ സ്രേതസ്സുകളില്‍ ശക്തമായി ഇടപെടുക
- സോഷ്യല്‍ മീഡിയയില്‍ ഇസ്‌ലാമി മൂല്യങ്ങള്‍ക്ക് പ്രചാരണം നല്‍കുക
- സംഘടനാ വെബ്‌സൈറ്റുകള്‍ അപ്‌ഡേറ്റ് ചെയ്യുക
Major Projects
സോഷ്യൽ മീഡിയ
സംഘടനാ പരിപാടികളുടെയും മറ്റു സന്ദേശങ്ങളുടെയും സോഷ്യൽ മീഡിയയിലെ പ്രചാരണം നടത്തുന്നു.
ഒപ്പം സംഘടനയും അതിന്റെ ആദര്ശത്തിനെതിരെയും വരുന്ന സോഷ്യൽ മീഡിയ പോസ്റ്റുകൾക്കെതിരെ ശക്തമായി ഇടപെടുന്നു
സൈക്കോൺ (സൈബർ കോൺഫറൻസ്)
സംഘടനയിലെ സൈബർവിങ് പ്രവർത്തകർക്കും അല്ലാത്തവർക്കുമായി സൈക്കോൺ എന്ന പേരിൽ ദേശീയതലത്തിൽ പരിപാടി സംഘടിപ്പിക്കുന്നു. ഇതിൽ സൈബർ രംഗത്ത് പ്രവർത്തകർക്ക് വേണ്ട നിർദേശങ്ങൾ , ക്ലാസുകൾ, സെമിനാറുകൾ എന്നിവ സംഘടിപ്പിക്കുന്നു. കൂടാതെ പ്രത്യേക വിഷയങ്ങളിൽ വർക് ഷോപ്പുകളും സംഘടിപ്പിച്ച വരുന്നു.
സൈക്കോണിനു മുന്നോടിയായി ജില്ലാ തലങ്ങളിൽ പ്രീ സൈക്കോൺ എന്ന പേരിൽ ജില്ലാ സൈബർ സമ്മേളനങ്ങൾ നടത്താറുണ്ട്.
വെബ്‌സൈറ്റുകൾ
സംസ്ഥാന കമ്മിറ്റിയുടെയും പോഷക വിങ്ങുകളുടെയും വെബ് പേജുകളും മറ്റു സോഫ്റ്റ്‌വെയർ ഉം നിർമിക്കുകയും അപ്ഡേറ്റുകൾ നിർവഹിക്കുകയും ചെയ്യുന്നു .
കൂടാതെ ഇസ്ലാമിക വെബ് സൈറ്റുകൾ നിർമിക്കുകയും പുതിയ തലമുറയ്ക്ക് ഇസ്ലാമിനെ അടുത്തറിയാനും മറ്റും സഹായകമാവുന്ന രീതിയിൽ പേജുകൾ ഒരുക്കുന്നുമുണ്ട്
മൊബൈൽ അപ്ലിക്കേഷൻ
വെബ്‌സൈറ്റുകൾ എന്ന പോലെ ഉപകാരപ്രദമായ ഇസ്ലാമിക മൊബൈൽ ആപ്പ്ലികേഷനുകൾ നിർമിക്കുകയും അത് പ്രചരിപ്പിക്കുകയും ചെയ്യുന്നു. ഒപ്പം തന്നെ സംഘടനാപ്രവർത്തനം സുഗമമാക്കാനുതകുന്ന പ്രവർത്തകർക്ക് വേണ്ടിയുള്ള ആപ്പുകളും നിർമിക്കുന്നു.
ലക്ഷക്കണക്കിന് യൂസേഴ്സ് ഉള്ള ഔറാദു വൽ മനാഖിബ് എന്ന ദിക്ർ ദുആ ആപ്പ്ലിക്കേഷൻ ഒരുദാഹരണമാണ്.
മീഡിയ
ആദർശ പ്രചാരണത്തിനായി ഓൺലൈൻ മീഡിയകൾ ഉപയോഗപ്പെടുത്തി പരിപാടികളുടെ തത്സമയ സംപ്രഷണം, സമ്മേളനങ്ങളുടെ ലൈവ് അപ്‌ഡേറ്റുകൾ, പ്രത്യേക വെബ് പേജുകൾ, സോഫ്ട്‍വെയറുകൾ തുടങ്ങിയവ നിർമിക്കുന്നു.
സംഘടനാ പരിപാടികളുടെ പോസ്റ്ററുകൾ, വിഡിയോ ക്ലിപ്പുകൾ, ആനിമേഷനുകൾ, തുടങ്ങി യവ നിർമിച്ചുകൊണ്ട് നവ മാധ്യമങ്ങൾ പരമാവധി ഉപയോഗപ്പെടുത്തുന്നു.
SKSSF Media Wing State committee 2022-24
Leaders
Year | Chirman | Convinor | In Charge |
---|---|---|---|
2020-22 | Mubarak edavannappara | Suroor Papinisseri | Shaheer Deshamangalam |
2018-20 | Ameen Korattikara | Mubarak Edavannappara | Basheer Faisy Deshamangalam |
2017-18 | Riyas Faisy Paplassery | Mubarak Edavannappara | Mammotty Nisami Tharuvana |
2016-17 | Riyas Faisy Paplassery | Irshad Kallikkad | Mammotty Nisami Tharuvana |
2016-17 | |||
2014-16 | |||
2012-14 | |||
2010-12 |
Logo
Download Logo
Caption: സൈബർ ലോകം നന്മക്കായി…
Contact:
Islamic center, calicut
Mail:cyberwing@skssf.in
fb: fb.com/skssf.cyberwing.official
Web: cyberwing.skssf.in
Ofice: 0483274555
Latest
History
മാറുന്ന കാലഘട്ടത്തിനനുസരിച്ചു ദഅവാ രംഗത് പുതിയ ടെക്നോളജികൾ ഉപയോഗപ്പെടുത്തുന്നതിലെ സാദ്ധ്യതകൾ മുന്നിൽ കണ്ട് 2010 ൽ ആണ് സൈബർ സെൽ എന്ന പേരിൽ ആദ്യമായി SKSSF ഒരു വിങ് രൂപീകരിക്കുന്നത്. അന്ന് മുതൽ തന്നെ സൈബർ മേഖലയിൽ നിരവധി ഇടപെടലുകൾ നടത്തുകയും പ്രശംസ പിടിച്ചുപറ്റുകയും ഉണ്ടായി.
പിന്നീട് 2013 ൽ പ്രവർത്തനം കൂടുതൽ വ്യാപിപ്പിക്കുന്നതിനായി സൈബർ വിങ് എന്ന പേര് സ്വീകരിക്കുകയും മുജീബ് ഫൈസി പൂലോടും അയ്യൂബ് മുട്ടിലും ചെയർമാനും കൺവീനറുമായി പുതിയ പേരിൽ വിങ് രൂപം കൊണ്ടു. യൂണിറ്റ് തലങ്ങളിൽ വരെ പ്രവർത്തനം വ്യാപിപ്പിക്കുകയും ചെയ്തു.
2013 ഓഗസ്റ് പതിമൂന്നാം തിയ്യതി ആദ്യ സൈബർ മീറ്റ് സംഘടിപ്പിച്ചു. സോഷ്യൽ മീഡിയയിലെ സജീവ പ്രവർത്തകർ ഒരുമിച്ച് കൂടിയ ആ പരിപാടി വൻവിജയകരമായി. സൈബർ മേഖലയിൽ പ്രവർത്തിക്കുന്നവർക്കായി സൈക്കോൺ (സൈബർ കോൺഫറൻസ്) എന്ന പേരിൽ നാഷണൽ സൈബർ മീറ്റ് 2014 ഒക്ടോബർ 24 നു കൊച്ചിയിൽ വെച്ചു നടന്നു. ഇതിനു മുന്നോടിയായി പ്രീ സൈക്കോൺ എന്ന പേരിൽ കോഴിക്കോടും പരിപാടികൾ നടന്നു. പരിപാടികൾക്ക് ശേഷം സംഘടന പല പുതിയ ചുവടുവെപ്പുകളും നടത്തി.
പുതിയ സംഘടന വെബ്സൈറ്റ്, മൊബൈൽ സോഫ്റ്റ്‌വെയർ തുടങ്ങിയവ നിർമിച്ചു. സിൽവർ ജൂബിലി ഗ്രാന്റ് ഫിനാലെ യുടെ ഭാഗമായി അഹ്ലുസ്സുന്ന സോഫ്റ്റ്‌വെയർ ഉം ഔറാദു വൽ മനാഖിബ് എന്ന ദിക്ർ ദുആ ആപ്പും പുറത്തിറക്കി. ഇന്ന് കേരളത്തിന് പുറമെ തമിഴ്‌നാട്, കർണാടക ലക്ഷ്വദീപ് സ്റ്റേറ്റ്കളിലും സൈബർവിങ് സജീവമായി പ്രവർത്തിക്കുന്നുണ്ട്