ധാര്‍മികതയുടെ മൂശയില്‍ വ്യക്തിത്വം ചിട്ടപ്പെടുത്തിയെടുക്കുകയും വിശ്വാസത്തിന്റെ മൂല്യങ്ങളും അടയാളങ്ങളും സൂക്ഷിക്കുകയും ചെയ്യുന്ന, ഭൗതിക കലാലയങ്ങളിലെ വിദ്യാര്‍ഥി കൂട്ടായ്മയുടെ പേരാണ് കാമ്പസ് വിംഗ്. നന്മയുള്ള കൂട്ടമായി വളര്‍ന്നു വരികയും സ്വപ്നതുല്യമായ ഒരു തലമുറക്ക് വേïി പ്രയത്‌നിക്കുകയും ചെയ്യുകയാണ് കാമ്പസ് വിംഗ്. കാമ്പസുകളുടെ പതിവ് കോലാഹലങ്ങള്‍ക്കിടയില്‍ നിന്ന് മാറി നില്‍ക്കുകയും, വിദ്വേഷത്തിന്റെ മത്സരങ്ങള്‍ക്ക് നിന്നു കൊടുക്കാതിരിക്കുകയും, പുഞ്ചിരിയും സൗഹൃദവും സ്‌നേഹവും പകര്‍ന്ന് ക്രിയാത്മക വേദികളിലേക്ക് കൂട്ടുകാരെ കൈപിടിച്ചുയര്‍ത്തുകയും ചെയ്യുക എന്നത് തങ്ങളുടെ സ്വയം ദൗത്യമാണെന്ന തിരിച്ചറിവാണ് കാമ്പസ് വിംഗിനെ മുന്നോട്ടുനയിക്കുന്നത്.