കോഴിക്കോട് : തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ എസ്.ഡി.പി.ഐ പുറത്തിറക്കിയ നോട്ടീസില്‍ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളുടെ ഫോട്ടോ ദുരുപയോഗം ചെയ്ത് നോട്ടീസ് പുറത്തിറക്കി. യഥാര്‍ഥ സമാധാനം ഒരു സ്വപ്നമാകാതിരിക്കാന്‍ എസ്.ഡി.പി.ഐ സ്ഥാനാര്‍ഥികളെ വിജയപ്പിക്കുക എന്ന തലക്കെട്ടിലാണ് തങ്ങളുടെ ഫോട്ടോ ദുരുപയോഗം ചെയ്ത് നോട്ടീസ് പ്രസിദ്ധീകരിച്ചത്. നാദാപൂരം ഡിവിഷന് തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ പേരില്‍ അച്ചടിച്ചു വിതരണം ചെയ്യുന്ന നോട്ടീസിലാണ് ഈ വ്യാജ പ്രചാരണം.
ഇത്തരം വിലകുറഞ്ഞ വ്യാജ പ്രചാരണങ്ങളില്‍ ആരും വഞ്ചിതരാകരുതെന്ന് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ പത്രകുറിപ്പില്‍ അഭ്യര്‍ത്ഥിച്ചു.