കോഴിക്കോട് :പശ്ചിമേഷ്യയിലെ സംഘര്‍ഷത്തിന് അറുതി വരുത്താന്‍ ലോകരാഷ്ട്രങ്ങള്‍ ശക്തമായി ഇടപെടണമെന്നും അമേരിക്കയുടെയും ഇസ്രായേലിന്റെയും ധാര്‍ഷ്ഠ്യം തിരുത്തണമെണും എസ് കെ എസ് എസ് എഫ് സംസ്ഥാനകമ്മിറ്റി ആവശ്യപ്പെട്ടു. പ്രാര്‍ത്ഥനദസ്സും ഇഫ്താര്‍ മീറ്റും സംസ്ഥാന പ്രസിഡണ്ട്  പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു. കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി പ്രാര്‍ത്ഥനക്കു നേതൃത്വം നല്‍കി. കേന്ദ്ര മുശാവറ അംഗം അബ്ദുല്‍ സലാം ബാഖവി, കെ മോയിന്‍ കുട്ടി മാസ്റ്റര്‍, സയ്യിദ് ഹാശിറലി ശിഹാബ് തങ്ങള്‍ പാണക്കാട്, സയ്യിദ് മുബഷിര്‍ തങ്ങള്‍ ജമലുല്ലൈലി , പാണക്കാട് സയ്യിദ് നിയാസലി ശിഹാബ് തങ്ങള്‍,
സത്താര്‍ പന്തലൂര്‍, റഷീദ് ഫൈസി വെള്ളായിക്കോട്, ആഷിഖ് കുഴിപ്പുറം, ശമീര്‍ ഫൈസി ഒടമല, അഷ്‌കര്‍ അലി കരിമ്പ , , സി ടി ജലീല്‍ മാസ്റ്റര്‍ പട്ടര്‍കുളം, അനീസ് ഫൈസി മാവണ്ടിയൂര്‍,  നസീര്‍ മൂരിയാട് ,മുഹിയദ്ധീന്‍ കുട്ടി യമാനി പന്തിപ്പോയില്‍ ,അലി അക്ബര്‍ മുക്കം,നൂറുദ്ദീന്‍ ഫൈസി മുണ്ടുപാറ, അബ്ദുല്‍ സത്താര്‍ ദാരിമി തിരുവത്ര , ഡോ അബ്ദുല്‍ ഖയ്യൂം കടമ്പോട്, ഷാഫി ആട്ടീരി, അസ്ലം ഫൈസി ബംഗ്ലുരു എന്നിവര്‍ പങ്കെടുത്തു.ജനറല്‍ സെക്രട്ടറി ഒ പി അഷ്‌റഫ് കുറ്റിക്കടവ് സ്വാഗതവും, അയ്യൂബ് മുട്ടില്‍ നന്ദിയും പറഞ്ഞു