കോഴിക്കോട്: എസ്‌.കെ.എസ്.എസ്.എഫ് സ്റ്റേറ്റ് കമ്മിറ്റിക്ക് കീഴിലുള്ള ട്രെൻഡ് പ്രീസ്കൂൾ അധ്യാപകർക്കായുള്ള പരിശീലന ക്യാമ്പിന് പ്രൗഢമായ തുടക്കം. 12 ദിവസം   നീണ്ടുനിൽക്കുന്ന പരിശീലന പരിപാടിയുടെ ഉദ്ഘാടന സെഷൻ കോഴിക്കോട്  വെച്ച് നടന്നു.
സംസ്ഥാന വൈസ് പ്രസിഡന്റ് സയ്യിദ് ഫഖ്റുദ്ധീൻ ഹസനി തങ്ങൾ കണ്ണന്തളി പരിപാടി ഉദ്ഘാടനം ചെയ്തു. അധ്യാപന രംഗത്തെ നൂതന മാറ്റങ്ങൾ ഉൾക്കൊള്ളാൻ അധ്യാപകർ സജ്ജരാകണമെന്ന് അദ്ദേഹം ഉദ്ബോധിപ്പിച്ചു. ചടങ്ങിൽ സംസ്ഥാന ജനറൽ സെക്രട്ടറി ഒ.പി.എം അഷ്റഫ് കുറ്റികടവ് അധ്യക്ഷത വഹിച്ചു.
ഉദ്ഘാടന സെഷന് ശേഷം വിവിധ വിഷയങ്ങളിൽ നടന്ന പരിശീലന ക്ലാസുകൾക്ക്  അയ്യൂബ് മാസ്റ്റർ മുട്ടിൽ, ബഷീർ അസ്അദി നമ്പ്രം, നിഷാദ് ചാലാട് എന്നിവർ നേതൃത്വം നൽകി. തുടർന്നുള്ള ദിവസങ്ങളിൽ പ്രഗൽഭ ട്രെയിനർമാർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകും
പുതുതായി  ട്രെൻഡ് പ്രീസ്കൂളിൽ ജോയിൻ ചെയ്ത   അധ്യാപകർ ആണ് ക്യാമ്പിൽ പങ്കെടുക്കുന്നുണ്ട്.