ട്രന്റിന്റെ നാലാമത് ടി.ആര്.ബി കോണ്വൊക്കേഷന് സമാപിച്ചു
കോഴിക്കോട്:എസ്.കെ.എസ്.എസ്.എഫ് വിദ്യാഭ്യാസ വിഭാഗമായ ട്രന്റിനു കീഴിലെ പരിശീലകരുടെ കൂട്ടായ്മയായ ട്രന്റ് റിസോഴ്സ് ബാങ്കിന്റെ നാലാമത് കോണ്വൊക്കേഷന് കോഴിക്കോട് വുഡീസ് ബ്ലെയ്സര്‍ ഹോട്ടലില്‍ ച്ച് നടന്നു. ശ്രീ നാരായണ ഗുരു ഓപ്പണ്‍ സര്‍വ്വകലാശാല വൈസ് ചാന്സ്ലര് ഡോ. പി എം മുബാറക് പാഷ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. എസ് വൈ എസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും കോഴിക്കോട് ഖാളിയുമായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി കോണ്വൊക്കേഷന് ഉല്‍ഘാടനം ചെയ്തു. എസ്.കെ.എസ്.എസ്.എഫ് ഇസ്തിഖാമ കണ്‍വീനര്‍ മുജ്തബ ഫൈസി ആനക്കര അനുഗ്രഹ പ്രഭാഷണം നടത്തി. ട്രന്റ് പാട്രണ്‍ ഷാഹുല്‍ ഹമീദ് മേല്‍മുറി, ഷാഫി ആട്ടിരി, ഡോ.എം അബ്ദുള്‍ ഖയ്യൂം, സലാം മലയമ്മ തുടങ്ങിയവര്‍ പ്രസംഗിച്ചു.അഷ്റഫ് മലയില്‍, റാഫി വയനാട്, കാമില്‍ ചോലമാട്, ഷാഹുല്‍ പഴുന്നാന, നിഷാദ് അടിമാലി നൗഫല്‍ ഗൂഡല്ലൂര്‍ പങ്കെടുത്തു. പരിപാടിയുടെ മുന്നോടിയായുള്ള പ്രീകോണ്വൊക്കേഷന് ജനുവരി 21 ശനിയാഴ്ച രാവിലെ 9 മണി മുതല്‍ മലപ്പുറം സുന്നി മഹലില്‍ നടന്നു. നേരത്തെ പതിനൊന്ന് ജില്ലാ കേന്ദ്രങ്ങളിലായി മുന്നൂറിലധികം പരിശീലകര്‍ ട്രന്റ് ബേസിക് കോഴ്സും അമ്പതോളം പേര് ട്രന്റ് അഡ്വാന്‍സ് കോഴ്സും പത്ത് പേര് ട്രന്റ് മാസ്റ്റര്‍ കോഴ്സും പൂര്‍ത്തിയാക്കിയിരുന്നു.ഇതില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട നൂറ്റി നാല് പേരാണ് ഈ വര്‍ഷം സര്‍ട്ടിഫിക്കറ്റ് സ്വീകരിച്ചത്.
ഫോട്ടോ അടിക്കറിപ്പ്:ട്രന്റ് റിസോഴ്സ് ബാങ്കിന്റെ നാലാമത് കോണ്വൊക്കേഷന് ശ്രീ നാരായണ ഗുരു ഓപ്പണ്‍ സര്‍വ്വകലാശാല വൈസ് ചാന്സ്ലര് ഡോ. പി എം മുബാറക് പാഷ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യുന്നു.