കോഴിക്കോട്: മുസ്ലിം വിദ്യാര്‍ത്ഥികളുടെയും അദ്ധ്യാപകന്മാരുടെയും ജുമുഅ നിസ്കാരം തടസ്സപ്പെടുന്ന വിധത്തിലുള്ള പരീക്ഷാ സമയം ക്രമീകരിക്കുന്നത് സര്‍ക്കാര്‍ ഒഴിവാക്കണമെന്ന് എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. ഇയ്യിടെ പ്രഖ്യാപിക്കപ്പെടുന്ന പി.എസ്.സി, ഹയര്‍ സെക്കന്ററി പരീക്ഷകളുടെ സമയം ഈ രീതിയില്‍ ക്രമീകരിച്ചത് പ്രതിഷേധാര്‍ഹമാണ്. ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തിയിട്ടും അത് മുഖവിലക്കെടുക്കാത്തത് വിശ്വാസികളോട് ചെയ്യുന്ന അനീതിയാണ്. പ്രഖ്യാപിക്കപ്പെട്ട പരീക്ഷകളുടെ സമയം പുനക്രമീകരിക്കുന്നതിനും മേലില്‍ ആവര്‍ത്തിക്കാതിരിക്കാനും എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി, മുഖ്യമന്ത്രി, വിദ്യാഭ്യാസ, തൊഴില്‍ വകുപ്പ് മന്ത്രി, പി.എസ്.സി ചെയര്മാന് എന്നിവര്‍ക്ക് നിവേദനം നല്കി. പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു.സയ്യിദ് ഫഖ്റുദ്ധീന്‍ തങ്ങള്‍ കണ്ണന്തളി, ഹബീബ് ഫൈസി കോട്ടോപാടം, ഒ പി എം അശ്റഫ് കുറ്റിക്കടവ്, ഇസ്മായില്‍ യമാനി മംഗലാപുരം,അനീസ് റഹ്മാന് മണ്ണഞ്ചേരി,അബ്ദുല്‍ ഖാദര്‍ ഹുദവി പള്ളിക്കര, ജലീല്‍ ഫൈസി അരിമ്പ്ര,അബ്ദുല്‍ ഖാദര്‍ ഫൈസി തലക്കശ്ശേരി,ശഹീര്‍ അന്‍വരി പുറങ്ങ്, സി ടി അബ്ദുല്‍ ജലീല്‍ പട്ടര്‍കുളം,നാസിഹ് മുസ്ലിയാര് ലക്ഷദ്വീപ്,സയ്യിദ് മുബശ്ശിര്‍ തങ്ങള്‍ ജമലുല്ലൈലി, അബൂബക്കര്‍ യമാനി കണ്ണൂര്‍,നൂറുദ്ധീന്‍ ഫൈസി മുണ്ടുപാറ,മുഹ്യുദ്ധീന്‍ കുട്ടി യമാനി പന്തിപ്പോയില്‍,അനീസ് ഫൈസി മാവണ്ടിയൂര്‍, മുഹമ്മദ് ഫൈസി കജ,ഫാറൂഖ് ഫൈസി മണിമൂളി എന്നിവര്‍ സംസാരിച്ചു.ജനറല്‍ സെക്രട്ടറി റശീദ് ഫൈസി വെള്ളയിക്കോട് സ്വാഗതവും വര്‍ക്കിംഗ് സെക്രട്ടറി അയ്യൂബ് മുട്ടില്‍ നന്ദിയും പറഞ്ഞു.