മംഗലാപുരത്ത് ആയിരങ്ങൾ പങ്കെടുത്ത സൗഹാർദ സമ്മേളനം
മാംഗലൂർ: മത സൗഹാർദ്ധം തകർക്കുന്നത്
മതം പഠിക്കാത്തവരാണെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ അധ്യക്ഷൻ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ അഭിപ്രായപ്പെട്ടു. മംഗലാപുരം ടൗൺ ഹാളിൽ എസ് കെ എസ് എസ് എഫ് സംഘടിപ്പിച്ച സൗഹൃദ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മത തീവ്രവാദ ആശയങ്ങൾ രാജ്യത്തിന്റെ സ്വസ്ഥതയെയും വളർച്ചയെയും ബാധിക്കുന്നു. ഇന്ത്യയിലേക്ക് ഇസ്ലാം മതം കടന്നു വന്ന കാലത്ത് ഇവിടെ ഉണ്ടായിരുന്ന വാസ്തു ശൈലിയിൽ അന്നത്തെ ഹിന്ദുക്കളുടെ സഹകരണത്തോടെ നിർമിച്ച പള്ളികൾ ഇന്ന് വർഗീയ ശക്തികളുടെ കുപ്രചരണങ്ങൾക് ഇരയാകുന്നത് ദൗർഭാഗ്യകരമാണ്.
ഖുർആനിലെ ആശയങ്ങളെ തെറ്റായ രീതിയിൽ വ്യാഖ്യാനം നൽകപ്പെടുന്നു . ഏതെങ്കിലും നിഘണ്ടു നോക്കിയല്ല അതിനെ മനസ്സിലാക്കേണ്ടത്. കൊലയും മറ്റു ഹിംസാത്മക വിഷയങ്ങളിൽ ഖുർആനിലെ ആശയങ്ങൾക്ക് വിരുദ്ധമായ കാര്യങ്ങളാണ് ഇവിടെ പ്രചരിക്കപ്പെടുന്നു
എല്ലാ മതങ്ങളും മനുഷ്യത്വത്തിന്റെയും സാമൂഹ്യ സേവനത്തിന്റയും ആശയങ്ങളെ യാണ്പഠിപ്പിക്കുന്നതെന്ന് തങ്ങൾ കൂട്ടി ചേർത്തു ജനറൽസെക്രട്ടറി കെ എ റഷീദ് ഫൈസി വെള്ളായിക്കോട് അദ്ധ്യക്ഷത വഹിച്ചു വിശിഷ്ഠാതിഥികളായി ഡോ: ശ്രീ വിജയാനന്ത സ്വാമി . ഡോ : ശ്രീ ജയ ബസവാനന്ത സ്വാമി, ഫാതർ ക്ലിഫോഡ് ഫെർണാണ്ടിസ് , അഡ്വ: സുധീർ കുമാർ മറോളി , എക്സ് മിനിസ്റ്റർ രമണാ ത്രൈ, കെ പി സി സി സെക്രട്ടറി ഇനായത്തിലി, തുടങ്ങിയവർ വിശിഷ്ഠാതിഥികളായി പ്രഭാഷണം നടത്തി
എസ് വൈ എസ് സംസ്ഥാന സെക്രട്ടറി അബദുൽ ഹമീദ് ഫൈസി അമ്പലക്കടവ്, സത്താർ പന്തലൂർ, എസ്.ബി മുഹമ്മദ് ദാരിമി അബദുൽ അസീസ് ദാരിമി വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു
സയ്യിദ് ഫഖറുദ്ധീൻ തങ്ങൾ, സയ്യിദ് ഹാഷിറലി തങ്ങൾ, അയ്യൂബ് മാസ്റ്റർ, താജുദീൻ ദാരിമി പടന്ന, ആഷിഖ് കുഴിപ്പുറം , ജലീൽ മാസ്റ്റർ പട്ടർ കുളം, ഒ പി അഷ്റഫ് കുറ്റിക്കടവ് , ജലീൽ ഫൈസി അരിമ്പ്ര, ശമീർ ഫൈസി ഒടമല, അനീസ് ഫൈസി മാവണ്ടിയൂർ, ഫാറൂഖ് ഫൈസി മണിമൂളി, മുഹമ്മദ് ഫൈസി കജ, അനീസ് റഹ്മാൻ ആലപ്പുഴ, നൂറുദ്ധീൻ ഫൈസി, നൗഷാദ് ഫൈസി കൊടക്,, അമീർ തങ്ങൾ, ഖാസിം ദാരിമി,താജുദ്ധീൻ റഹ് മാനി ഹാരിസ് കൗസരി, സിദ്ധീഖ് ബൻഡ്വൽ , റഷീദ് റഹ് മാനി റഷീദ് ഹാജി, തുടങ്ങിയവർ പങ്കെടുത്തു
ഇബ്രാഹിം ബാഖവി പ്രാർത്ഥന നടത്തി അനീസ് കൗസരി സ്വാഗതവും ഇസ്മാഈൽ യമാനി നന്ദിയും പറഞ്ഞു.