മലപ്പുറം:പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ സ്നേഹം കൊണ്ട് ജന മനസ്സുകളെ കീഴടക്കിയ നേതാവാണെന്ന് എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മറ്റി നടത്തിയ അനുസ്മരണസെമിനാര്‍ അഭിപ്രായപ്പെട്ടു. പാണക്കാട് ഹാദിയ സെന്ററില്‍ നടന്ന സെമിനാര്‍ സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ അനുസ്മരണ പ്രഭാഷണം. നടത്തി അഹല് ബൈത്തും കേരളവും, ദിശാബോധം നല്കിയ നേതാവ് , പാണക്കാട് : കേരളത്തിന്റെ മതേതര മേല്‍ വിലാസം നേതൃ മഹിമയുടെ പൈതൃക വഴി എന്നീ വിഷയങ്ങള്‍ സമസ്ത കേന്ദ്ര മുശാവറാംഗം കാടേരി മുഹമ്മദ് മുസ്ലിയാര്, അഡ്വ: കെ എന്‍ എ ഖാദര്‍, ശംസുദ്ധീന്‍ മുബാറക്, ഡോ: കെ ടി എം ബഷീര്‍ പനങ്ങാങ്ങര എന്നിവര്‍ അവതരിപ്പിച്ചു.കെ കെ എസ് തങ്ങള്‍ വെട്ടിച്ചിറ,ബി എസ് കെ തങ്ങള്‍, എം പി മുഹമ്മദ് മുസ്ലിയാര് കട്ങ്ങല്ലൂര്‍, ശാഹുല്‍ ഹമീദ് മേല്‍ മുറി, സലീം എടക്കര, സയ്യിദ് ഫഖ്റുദ്ധീന്‍ തങ്ങള്‍ കണ്ണന്തളി,സത്താര്‍ പന്തലൂര്‍ ,സയ്യിദ് ഹാശിര്‍ അലി ശിഹാബ് തങ്ങള്‍ പാണക്കാട് , ഒ പി അഷ്റഫ് , ഇസ്മായില്‍ യമാനി , അബ്ദുല്‍ ഖാദര്‍ ഹുദവി , ഡോ. കെ ടി ജാബിര്‍ ഹുദവി , ജലീല്‍ ഫൈസി അരിമ്പ്ര , അബ്ദുല്‍ ഖാദര്‍ ഫൈസി തലക്കശ്ശെരി , ഷഹീര്‍ അന്‍വരി പുറങ്ങ് , ശമീര്‍ ഫൈസി ഒടമല , സി. ടി ജലീല്‍ പട്ടര്‍കുളം , നൂറുദ്ധീന്‍ ഫൈസി മുണ്ടുപാറ, അനീസ് ഫൈസി മാവണ്ടിയൂര്‍, ഫാറൂഖ് ഫൈസി മണിമൂളി, അലി വാണിമേല്‍, സയ്യിദ് നിയാസ് അലി ശിഹാബ് തങ്ങള്‍ പാണക്കാട്,സയ്യിദ് സ്വാബിഖ് അലി ശിഹാബ് തങ്ങള്‍, യൂനുസ് ഫൈസി വെട്ടുപാറ എന്നിവര്‍ പങ്കെടുത്തു.സയ്യിദ് സിദ്ഖ്അലി ശിഹാബ് തങ്ങള്‍ ഖിറാഅത്ത് നടത്തി. ജനറല്‍ സെക്രട്ടറി റശീദ് ഫൈസി ആമുഖ പ്രഭാഷണം നടത്തി. ആശിഖ് കുഴിപ്പുറം നന്ദിയും പറഞ്ഞു