കേരള ത്വലബ കോൺഫറൻസ്‌ സമാപിച്ചു.

സമൂഹത്തിന് ദിശാ ബോധം നൽകേണ്ട ഉത്തരവാദിത്തം മത വിദ്യാർത്ഥികൾക്കുണ്ട്; ഹമീദലി തങ്ങൾ

പെരിന്തൽമണ്ണ: ചിന്തയുടെ ഉണർവുകാലം വീണ്ടെടുക്കാം’ എന്ന പ്രമേയത്തിൽ പെരിന്തൽമണ്ണ എം.ഇ.എ എഞ്ചിനിയറിംങ് കോളേജിൽ നടന്ന ആറാമത് കേരള ത്വലബ കോൺഫറൻസ് സമാപിച്ചു. സമുദായത്തെ ഭിന്നിപ്പിക്കാനുളള എതിരാളികളുടെ അജണ്ടകളെ തിരിച്ചറിയാൻ നമുക്ക് കഴിയണം അതിനെതിരെ പക്വമായ നിലപാടെടുക്കണമെന്നും പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ അഭിപ്രായപ്പെട്ടു.

കോളേജിൽ നടന്ന സമാപന സമ്മേളനത്തിൽ കോഴിക്കോട് വലിയ ഖാളി പാണക്കാട് സയ്യിദ് നാസർ ഹയ്യ് ശിഹാബ് തങ്ങൾ ഉദ്ഘാടനം നിർവഹിച്ചു. “കേരളത്തിലെ ഓത്തുപ്പളളികളിൽ നിന്നും നാം തുടങ്ങിയ വിജ്ഞാന വിപ്ലവമാണ് ഇന്ന് ലോകോത്തര സർവ്വകലാശാലകളിലേക്ക് വ്യാപിച്ചിരിക്കുന്നതെന്ന് തങ്ങൾ അഭിപ്രായപ്പെട്ടു.
സമസ്ത കേന്ദ്ര മുശാവറ അംഗം വാക്കോട് മൊയ്തീൻ കുട്ടി ഫൈസി, സയ്യിദ് ഫഖ്റുദ്ദീൻ തങ്ങൾ കണ്ണന്തളി, അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്, ളിയാഹുദ്ദീൻ ഫൈസി, ഒ.എം.എസ് തങ്ങൾ, സത്താർ പന്തല്ലൂർ, ബഷീർ ഫൈസി മാണിയൂർ,സയ്യിദ് സൈഫുദ്ദീൻ തങ്ങൾ , സയ്യിദ് സിംസാറുൽ ഹഖ് തങ്ങൾ,തഖിയുദ്ധീൻ ഫൈസി തുവ്വൂർ തുടങ്ങിയവർ സംസാരിച്ചു.
പത്തോളം സെഷനുകളിൽ മത -സാംസ്കാരിക – രാഷ്ട്രീയ രംഗത്തെ പ്രമുഖർ കേരളത്തിലെ വ്യത്യസ്ത ജില്ലകളിൽ നിന്നും, നീലഗിരി, ലക്ഷദ്വീപ്, കർണാടക എന്നിവിടങ്ങളിൽ നിന്നുമെത്തിയ ആയിരത്തി ഒരുനൂറോളം പ്രതിനിധികൾ സംഗമിച്ചു.
പാനൽ ചർച്ചകൾ കൊണ്ടും, സിബോസിയങ്ങൾ കൊണ്ടും ഏറെ ശ്രദ്ധേയമായിരുന്നു ത്വലബ കോൺഫറൻസ്. സമാപന സെഷനിൽ ത്വലബ വിങ് സംസ്ഥാന ജന. കൺവീനർ ഹബീബ് വരവൂർ സ്വാഗതവും, റാഫി മൂവാറ്റുപുഴ നന്ദിയും പറഞ്ഞു.