തിരൂർ:സൈബർ സുരക്ഷാ ദ്വൈമാസ ക്യാമ്പയിന്റെ ഭാഗമായി എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന ഓൺലൈൻ സർവ്വേയുടെശാഖാതല ഉദ്ഘാടനം തിരൂർ പോലീസ് സബ്- ഇൻസ്പെക്ടർ ജലീൽ കറുത്തേടത്ത് നിർവ്വഹിച്ചു. വിദ്യാർത്ഥികൾക്കിടയിലെ ഓൺലൈൻ അഡിക്ഷന്റെ തോത് വിലയിരുത്തൽ, ഓൺലൈൻ ഉപയോഗം മൂലം കുട്ടികളുടെ സ്വഭാവത്തിലും സാമൂഹ്യ ജീവിതത്തിലും വന്ന മാറ്റങ്ങളുടെ വിശകലനം,രക്ഷിതാക്കളുടെ സൈബർ സാക്ഷരതയുടെ തോത് വിലയിരുത്തൽ തുടങ്ങിയവയാണ് സർവ്വേ കൊണ്ട് ഉദ്ധേശിക്കുന്നത്.വിദ്യാർത്ഥികൾക്ക്ഒൺലൈൻ അഡിക്ഷൻ ടെസ്റ്റ് സ്കെയിലും, രക്ഷിതാക്കൾക്ക് പ്രത്യേകം തയ്യാറാക്കിയ ചോദ്യാവലിയും ഉപയോഗിച്ചാണ് സർവ്വേ നടത്തുന്നത്.വിദ്യാർത്ഥികൾക്ക് ഇന്റെർനെറ്റ് അഡിക്ഷൻ സ്വയം തന്നെ വിലയിരുത്താൻ ടെസ്റ്റ് സ്കെയിൽ സഹായിക്കും.ഇന്റെർനെറ്റ് അഡിക്ഷനുള്ളവർക്കുള്ള ചികിത്സാ സംവിധാനവും ക്യാമ്പയിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്സുരക്ഷിതസൈബർ ഉപയോഗത്തെക്കുറിച്ച് രക്ഷിതാക്കൾ, വിദ്യാർഥികൾ, കൗമാരപ്രായക്കാർ തുടങ്ങിയവരെ ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് എസ് കെ എസ് എസ് എഫ് സംസ്ഥാന വ്യാപകമായി ദ്വൈമാസ ക്യാമ്പയിൻസംഘടിപ്പിച്ച്വരുന്നത്.ഓൺലൈൻ പഠന രീതി ഒരു വർഷം പിന്നിടുമ്പോൾ നെറ്റ് അഡിക്ഷനും സൈബർ ചൂഷണങ്ങളും വർധിച്ച് വരുന്ന സാഹചര്യത്തിലാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്. “സ്പളൻഡിഡ്”കരുത്തരാകാൻ കരുതിയിരിക്കാം എന്നതാണ് ക്യാമ്പെയിന്റെ സന്ദേശം. നെറ്റ് അഡിക്ഷൻ, ഓൺലൈൻ ചൂഷണങ്ങൾ, സൈബർ നിയമങ്ങൾ, നിയന്ത്രണ രീതികൾ തുടങ്ങിയ വിഷയങ്ങളിലുള്ള ബോധവൽക്കരണ ക്ലാസുകൾ,വെബ്ബിനാർ , ചർച്ചകൾ,ഓൺലൈൻ അഡിക്ഷൻ സർവ്വേ, സാമൂഹ്യ മാധ്യമ ഇടപെടലുകൾ, കൗൺസിലിംഗ്, ക്യാമ്പുകൾ,സപ്പോട്ടിംഗ് കൂട്ടായ്മകളുടെ രൂപീകരണം, സൗജന്യ ടെലി കൗൺസിലിംഗ്, ആത്മീയവബോധനം, മാനസികാരോഗ്യ പ്രവർത്തനങ്ങൾ തുടങ്ങിയ വിവിധ പരിപാടികളാണ് ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിക്കുന്നത്.സംഘടനയുടെ കീഴ്ഘടകങ്ങൾ, ജില്ല, മേഖല , കസ്റ്റർ ,ശാഖ കമ്മിറ്റികൾ,ബഹുജന കൂട്ടായ്മകൾ,വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയവയെ ഏകോപിപ്പിച്ചു കൊണ്ടാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്.