പാലാ ബിഷപ്പ് മത സ്പര്‍ധയുണ്ടാക്കുന്നു: SKSSF

കോഴിക്കോട്: മുസ് ലിം സമുദായത്തിനെതിരെ ദുരാരോപണം ഉയര്‍ത്തി പാലാ ബിഷപ്പ് മത സ്പര്‍ധയുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് ആരോപിച്ചു. ബിഷപ് ഉന്നയിക്കുന്ന ലൗജിഹാദ്, നാര്‍കോട്ടിക് ജിഹാദ് എന്നിവയുടെ തെളിവുകള്‍ പുറത്ത് വിടണം. മുസ് ലിംകളെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തി വിദ്വേഷ പ്രചരണം നടത്തുന്ന ബിഷപ്പിനെതിരെ നിയമ നടപടി സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണം. ഇത്തരക്കാരുടെ വിഷലിപ്തമായ പ്രചാരണങ്ങള്‍ കേരളത്തിന്റെ സൗഹൃദാന്തരീക്ഷം തകര്‍ക്കും. രോഗവും ദാരിദ്ര്യവും ചൂഷണം ചെയ്ത് മിഷണറി പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് ആരൊക്കെയാണെന്ന് പ്രബുദ്ധരായ കേരളീയര്‍ക്കറിയാം. സംസ്ഥാനത്ത് വിവിധ സമുദായങ്ങള്‍ക്കിടയില്‍ നടന്ന മിശ്രവിവാഹങ്ങളുടെ വിശദമായ കണക്കുകള്‍ സര്‍ക്കാര്‍ പുറത്ത് വിടണമെന്നും യോഗം ആവശ്യപ്പെട്ടു.പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു.സയ്യിദ് ഫഖ്‌റുദ്ധീന്‍ തങ്ങള്‍ കണ്ണന്തളി, ഹബീബ് ഫൈസി കോട്ടോപ്പാടം, ഷഹീര്‍ പാപ്പിനിശ്ശേരി , ഡോ. ജാബിര്‍ ഹുദവി, ആഷിഖ് കുഴിപ്പുറം, ഷഹീര്‍ ദേശമംഗലം, സുബൈര്‍ മാസ്റ്റര്‍ കുറ്റിക്കാട്ടൂര്‍, ജലീല്‍ ഫൈസി അരിമ്പ്ര, ഒ പി എം അഷ്‌റഫ്, ബഷീര്‍ അസ്അദി നമ്പ്രം, ഡോ. മജീദ് കൊടക്കാട്, ഷുഹൈബ് നിസാമി നീലഗിരി, ഷഹീര്‍ അന്‍വരി പുറങ്ങ്, സയ്യിദ് ഹാശിര്‍ അലി ശിഹാബ് തങ്ങള്‍, മുഹമ്മദ് ഫൈസി കജ, സി ടി അബ്ദുല്‍ ജലീല്‍ പട്ടര്‍കുളം, നാസിഹ് മുസ്‌ലിയാര്‍ ലക്ഷദ്വീപ് എന്നിവര്‍ പങ്കെടുത്തു. ജന. സെക്രട്ടറി സത്താര്‍ പന്തലൂര്‍ സ്വാഗതവും താജുദ്ധീന്‍ ദാരിമി പടന്ന നന്ദിയും പറഞ്ഞു