കോഴിക്കോട്: എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിയുടെ ആതുര സേവന വിഭാഗമായ സഹചാരി റിലീഫ് സെല്ലിലേക്കുള്ള ഫണ്ട് ശേഖകരണത്തിൽ കോഴിക്കോട് ജില്ലയിലെ കുറ്റിക്കാട്ടൂര്‍ ടൗണ്‍ ശാഖ ഒന്നാം സ്ഥാനം നേടി. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ സംഭാവന ശേഖരിച്ച ശാഖയാണിത്. രണ്ടാം സ്ഥാനം കണ്ണൂർ ജില്ലയിലെ കല്ലിടുക്ക് ശാഖക്ക് ലഭിച്ചു. ക്ലസ്റ്റര്‍: ഒന്നാം സ്ഥാനം: മേല്‍മുറി (മലപ്പുറം ഈസ്റ്റ് ) രണ്ടാം സ്ഥാനം ചെമ്മാട് (മലപ്പുറം വെസ്റ്റ് )
മേഖല:ഒന്നാം സ്ഥാനം: തിരൂരങ്ങാടി (മലപ്പുറം വെസ്റ്റ് ജില്ല ).രണ്ടാം സ്ഥാനം: പെരിന്തല്‍മണ്ണ (മലപ്പുറം ഈസ്റ്റ് ) ജില്ല: ഒന്നാം സ്ഥാനം: മലപ്പുറം ഈസ്റ്റ്: രണ്ടാം സ്ഥാനം മലപ്പുറം വെസ്റ്റ് എന്നിവയാണ് ഏറ്റവും കൂടുതൽ സംഖ്യ സ്വരൂപിച്ച മറ്റു കീഴ്ഘടകങ്ങൾ. സഹചാരി ഫണ്ട് ശേഖരണം വൻ വിജയമാക്കിയ എല്ലാവരേയും സംസ്ഥാന പ്രസിഡൻ്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ അഭിനന്ദിച്ചു.