കോഴിക്കോട്: സുരക്ഷിത സൈബർ ഉപയോഗത്തെക്കുറിച്ച് രക്ഷിതാക്കൾ, വിദ്യാർഥികൾ, കൗമാരപ്രായക്കാർ തുടങ്ങിയവരെ ബോധവൽക്കരിക്കാൻ എസ് കെ എസ് എസ് എഫ് സംസ്ഥാന വ്യാപകമായി
സംഘടിപ്പിക്കുന്ന ദ്വൈമാസ കാംപയിന്റെ സംസ്ഥാന തല ഉദ്ഘാടനം പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങളുടെ അദ്ധ്യക്ഷതയിൽ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു.
ഓൺലൈൻ ബോധവത്ക്കരണ പരിപാടികളുടെ ഉദ്ഘാടനം
എ.ഡി.ജി.പി മനോജ് എബ്രഹാം ഐ.പി.എസ് നിർവ്വഹിച്ചു. സമൂഹത്തിൽ സൈബർ സുരക്ഷ വലിയ വെല്ലുവിളി നേരിട്ടു കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ ഇത്തരം കാംപയിൻ അനിവാര്യമാണെന്ന് അദ്ധേഹം പറഞ്ഞു.
കോഴിക്കോട് ജില്ലാ ചൈൽഡ്ലൈൻ കോ-ഓർഡിനേറ്റർ മുഹമ്മദ് അഫ്സൽ മുഖ്യ പ്രഭാഷണം നടത്തി. ഉദ്ഘാടന ചടങ്ങ് എസ്.കെ. ഐ.സി.ആർ യുട്യൂബ് ചാനലിലും സംഘടനയുടെ ഔദ്യോഗിക ഫെയ്സ് ബുക്ക് പേജിലും സംപ്രേഷണം ചെയ്തു.
ഓൺലൈൻ പഠന രീതി ഒരു വർഷം പിന്നിടുമ്പോൾ നെറ്റ് അഡിക്ഷനും സൈബർ ചൂഷണങ്ങളും വർധിച്ച് വരുന്ന സാഹചര്യത്തിലാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്. “സ്പളൻഡിഡ്” കരുത്തരാകാൻ കരുതിയിരിക്കാം എന്നതാണ് കാംപയിനിന്റെ സന്ദേശം. നെറ്റ് അഡിക്ഷൻ, ഓൺലൈൻ ചൂഷണങ്ങൾ, സൈബർ നിയമങ്ങൾ, നിയന്ത്രണ രീതികൾ തുടങ്ങിയ വിഷയങ്ങളിലുള്ള ബോധവൽക്കരണ ക്ലാസുകൾ,വെബിനാർ , ചർച്ചകൾ,ഓൺലൈൻ അഡിക്ഷൻ സർവ്വേ,
സാമൂഹ്യ മാധ്യമ ഇടപെടലുകൾ, കൗൺസിലിംഗ്, ക്യാമ്പുകൾ,സപ്പോട്ടിംഗ് കൂട്ടായ്മകളുടെ രൂപീകരണം, സൗജന്യ ടെലി കൗൺസിലിംഗ്, ലൈഫ് സ്കിൽ ട്രെയിനിങ് , ആത്മീയവബോധനം, മാനസികാരോഗ്യ പ്രവർത്തനങ്ങൾ തുടങ്ങിയ വിവിധ പരിപാടികളാണ് സംഘടിപ്പിക്കുന്നത്.
സംഘടനയുടെ സംസ്ഥാന സമിതിക്ക് കീഴിൽ ജില്ല, മേഖല , കസ്റ്റർ ,ശാഖ കമ്മിറ്റികളും വിവിധ ഉപസമിതികളും
മറ്റു ബഹുജന കൂട്ടായ്മകൾ,വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയവയെ ഏകോപിപ്പിച്ചു കൊണ്ട് സംഘടിപ്പിക്കുന്ന കാംപയിൻ സെപ്തംബറിൽ സമാപിക്കും