എസ് കെ എസ് എസ് എഫ് സില്‍വര്‍ ജൂബിലി: നീതി ബോധന യാത്രക്ക് ഇന്ന് തുടക്കമാവും

DSC_6343
 എസ് കെ എസ് എസ് എഫ് സില്‍വര്‍ ജൂബിലി യുടെ ഭാഗമയി സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ നയിക്കുന്ന നീതിബോധന യാത്രയുടെ പതാക കൈമാറ്റം വരക്കല്‍ മഖാമില്‍ സമസ്ത പ്രസിഡന്റ് സികോയക്കുട്ടി മുസിലിയാര്‍ ജാഥ ക്യാപ്റ്റന് കൈമാറി നിര്‍വ്വഹിക്കുന്നു.

കോഴിക്കോട്: നീതിബോധത്തിന്റെ നിതാന്ത ജാഗ്രത എന്ന പ്രമേയവുമായി എസ്.കെ.എസ്.എസ്.എഫ് സില്‍വര്‍ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ നയിക്കുന്ന നീതിബോധനയാത്രക്ക് ഇന്ന് തുടക്കമാവും. യാത്രക്കുമുന്നോടിയായുള്ള പതാക കൈമാറ്റം കോഴിക്കോട് പുതിയങ്ങാടി വരക്കല്‍ മഖാമില്‍ നടന്ന ചടങ്ങില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് ആനക്കര സി കോയക്കുട്ടി മുസ്ലിയാര്‍ ജാഥാ ക്യാപ്റ്റന്‍ സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ക്ക് നല്‍കി നിര്‍വഹിച്ചു. സമസ്ത സ്ഥാപക പ്രസിഡന്റ് വരക്കല്‍ മുല്ലക്കോയ തങ്ങളുടെയും സമസ്തയുടെ നാല് പതിറ്റാണ്ടു കാലത്തെ സാരഥിയായിരുന്ന ശംസുല്‍ ഉലമ ഇ കെ അബൂബക്കര്‍ മുസ്‌ലിയാരുടെയും മഖ്ബറ സിയാറത്തിന് ശേഷമാണ് പതാക കൈമാറ്റം നടന്നത്.
യാത്രാസമിതി ചെയര്‍മാന്‍ ഇബ്രാഹിം ഫൈസി പേരാല്‍ അദ്ധ്യക്ഷത വഹിച്ചു. അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, സിഎച്ച് ത്വയ്യിബ് ഫൈസി, എം.പി മുഹമ്മദ് മുസ്ലിയാര്‍, അബ്ദുറസാഖ് ബുസ്താനി, ആര്‍ വി കുട്ടി ഹസ്സന്‍ ദാരിമി. സിദ്ധീഖ് ഫൈസി വെണ്‍മണല്‍, ഇബ്രാഹിം ഫൈസി ജെഡിയാര്‍, അയ്യൂബ് കൂളിമാട്, റശീദ് ഫൈസി വെളളായിേക്കാട്, ആര്‍ വി സലാം, ഖാസിം ദാരിമി വയനാട്, കുഞ്ഞാലന്‍ കുട്ടി ഫൈസി, സുബൈര്‍ മാസ്റ്റര്‍ കുറ്റിക്കാട്ടൂര്‍, പി ഇമ്പിച്ചിക്കോയ വെള്ളിമാട്കുന്ന് തുടങ്ങിയവര്‍ സംബന്ധിച്ചു. സത്താര്‍ പന്തലൂര്‍ സ്വാഗതവും കെ എന്‍ എസ് മൗലവി നന്ദിയും പറഞ്ഞു. സില്‍വര്‍ ജൂബിലി ഉപഹാരമായി ഇസ പ്രസിദ്ധീകരിച്ച ദര്‍വേശിന്റെ വിലാപങ്ങള്‍, നവോത്ഥാനത്തിന്റെ ദ്വിമാനങ്ങള്‍ എന്നീ പുസ്തകങ്ങള്‍ സി കോയകുട്ടി മുസ്‌ലിയാരില്‍ നിന്ന് എസ് വി അഹ്മ്മദ് കോയ, ദീവാര്‍ ഹുസൈന്‍ ഹാജി എന്നിവര്‍ സ്വീകരിച്ചു. യാത്രയുടെ പ്രഥമ സ്വീകരണ സമ്മേളനം ഇന്ന് കാലത്ത് 9 മണിക്ക് തിരുവനന്തപുരം ബീമാപള്ളിയില്‍ ആരോഗ്യവകുപ്പ് മന്ത്രി വി എസ് ശിവകുമാര്‍ ഉദ്ഘാടനം ചെയ്യും. 11 30 ന് വര്‍ക്കല, 3 മണിക്ക് കേരളപുരം, 4.30 ന് കരുനാഗപള്ളി, എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ക്ക് ശേഷം തൃക്കുന്നപ്പുഴയില്‍ പൊതു സമ്മേളനത്തോടെ സമാപിക്കും. പരിപാടിയില്‍ സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സി മുഹമ്മദ് അല്‍ ഖാസിമി, അബ്ദുറഹ്മാന്‍ അല്‍ ഖാസിമി, അനീസ് ബാഖവി, ഇബ്രാഹീം ഫൈസി പേരാല്‍, ഓണമ്പള്ളി മുഹമ്മദ് ഫൈസി തുടങ്ങിയവര്‍ പ്രസംഗിക്കും. യാത്ര നാളെ (ചൊവ്വ) കാലത്ത് 9.30 ന് അമ്പലപ്പുഴയില്‍ നിന്നും ആരംഭിക്കും. 11.30 ന് ആലപ്പുഴ, 3 മണിക്ക് മണ്ണഞ്ചേരി, 4 മണിക്ക് ചങ്ങനാശ്ശേരി, 5.30 ന് തൊടുപുഴ സമാപനം.
.