ലക്ഷദ്വീപ്: SKSSF ദശദിന സമരം നടത്തും

കോഴിക്കോട്: ലക്ഷദ്വീപ് ജനതയോടുള്ള
കേന്ദ്ര സർക്കാറിൻ്റെ ക്രൂര നടപടികൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി കോഴിക്കോട് റെയിൽവെ സ്റ്റേഷന് മുൻവശം ദശദിന സമരം നടത്തും. 14 ന് തിങ്കളാഴ്ച കാലത്ത് 10.30 ന് ആരംഭിക്കും. പത്ത് ദിവസം  കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് നടത്തുന്ന സമരത്തിൽ സംസ്ഥാന ഭാരവാഹികൾ പങ്കെടുക്കും. സമരം വിപുലപ്പെടുത്തുന്നതിൻ്റെ ഭാഗമായി ജില്ലാ, മേഖലാ, ശാഖ തലങ്ങളിൽ കൂടി പ്രതിഷേധ പരിപാടികൾ നടത്തും. വാർത്താ മാധ്യമ സംവിധാനങ്ങൾ വേണ്ടത്രയില്ലാത്ത ലക്ഷദ്വീപിലെ ദയനീയാവസ്ഥകൾ മുഴുവനായി പുറത്തു വന്നിട്ടില്ല. മാധ്യമ ചർച്ചകൾ പുതിയ വിഷയങ്ങൾക്ക് വഴിമാറുമ്പോൾ ലക്ഷദ്വീപ് പ്രശ്നം സർക്കാറിൻ്റെയും ജനങ്ങളുടേയും ശ്രദ്ധയിൽ കൊണ്ട് വരികയാണ് സമരത്തിൻ്റെ ലക്ഷ്യം. ദശദിന സമരം സംഘടനയുടെ ഔദ്യോഗിക മാധ്യമങ്ങളിലൂടെ ലൈവായി സംപ്രേഷണം ചെയ്യും.