ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ കടലാക്രമണത്തിൽ ദുരിതബാധിതരായവർക്ക് നഷ്ടപരിഹാരം നൽകണമെന്ന് എസ് കെ. എസ് എസ് എഫ് സംസ്ഥാന പ്രസിഡൻ്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ ആവശ്യപ്പെട്ടു. കടലാക്രമണത്തിൽ വ്യാപക നാശനഷ്ടമുണ്ടായ തോട്ടപ്പള്ളി മുതൽ പുന്നപ്ര വരെയുള്ള തീരപ്രദേശങ്ങളിലെ സന്ദർശനത്തിന് ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കടലാക്രമണം തടയാൻ പുലിമുട്ട് സ്ഥാപിക്കുന്നതടക്കമുള്ള നടപടികൾ വേണമെന്ന നാട്ടുകാരുടെ ആവശ്യം സർക്കാർ പരിഗണിക്കണമെന്നും തങ്ങൾ ആവശ്യപ്പെട്ടു. എസ് കെ എസ് എസ് എഫ് മുന്നേറ്റ യാത്രയുടെ ഭാഗമായി ജില്ലയിലെത്തിയതാണ് ഹമീദലി ശിഹാബ് തങ്ങൾ.
സത്താർ പന്തല്ലൂർ, റഷീദ് ഫൈസി വെള്ളായിക്കോട്, താജുദ്ധീൻ ദാരിമി പടന്ന, സയ്യിദ് ഫഖ്റുദ്ധീന്‍ തങ്ങള്‍ കണ്ണന്തളി
ഒ. പി. എം അശ്റഫ്
ടി പി സുബൈര്‍ മാസ്റ്റര്‍
സി. ടി ജലീല്‍ മാസ്റ്റര്‍
സയ്യിദ് ഹാശിറലി ശിഹാബ് തങ്ങള്‍ പാണക്കാട്
ആശിഖ് കുഴിപ്പുറം
അയ്യൂബ് മാസ്റ്റര്‍ മുട്ടില്‍
സ്വാദിഖ് അന്‍വരി,
സയിദ് അബ്ദുള്ള ദാരിമി അൽ ഹൈദ്രൂസി
എ.എം സുധീർ മുസല്യാർ,
എ.എം.എം ഷാഫി റഹ്മത്തുള്ള
എ.കെ.എച്ച് മുഹമ്മദ് ഹസീം
എന്നിവരും തങ്ങളോടൊപ്പമുണ്ടായിരുന്നു.