എസ് കെ എസ് എസ് എഫ് കാംപയിൻ പ്രചാരണ ഗാനം പുറത്തിറങ്ങി.

എസ് കെ എസ് എസ് എഫ് കാംപയിൻ്റെ ഭാഗമായി പുറത്തിറക്കുന്ന ഗാന സമാഹാരങ്ങുടെ പ്രകാശനം ഡോ.എം.കെ മുനീർ എം എൽ എ നിർവ്വഹിക്കുന്നു

കോഴിക്കോട്: അസ്തിത്വം, അവകാശം യുവനിര വീണ്ടെടുക്കുന്നു എന്ന മുദ്രാവാക്യവുമായി എസ് കെ എസ് എസ് എഫ് നടത്തി വരുന്ന കാംപയിൻ്റെ ഭാഗമായി പുറത്തിറക്കുന്ന പ്രചാരണ ഗാനങ്ങൾ പ്രതിപക്ഷ ഉപനേതാവ് ഡോ.എം കെ മുനീർ എം എൽ എ പ്രകാശനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി സത്താർ പന്തലുർ, കാംപയിൻ സമിതി കൺവീനർ സയ്യിദ് ഫഖ്റുദ്ദീൻ തങ്ങൾ കണ്ണന്തളി, സയ്യിദ് അബ്ദുറശീദലി ശിഹാബ് തങ്ങൾ, റശീദ് ഫൈസി വെള്ളായിക്കോട്, ഒ.പി.എം അഷ്റഫ്, അയ്യൂബ് മുട്ടിൽ, ഷാഫി മാസ്റ്റർ ആട്ടീരി, ഹബീബ് വരവൂർ ചടങ്ങിൽ സംബന്ധിച്ചു..

Download Song