കോഴിക്കോട്: ആസൂത്രിതമായി അജണ്ടകൾ നിർമിച്ച് മത ധ്രുവീകരണത്തിന് അവസരമൊരുക്കുന്നത് തിരിച്ചറിയണമെന്ന് എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി കോഴിക്കോട് സംഘടിപ്പിച്ച ‘തീം ഡിബേറ്റ്’ അഭിപ്രായപ്പെട്ടു. അസ്തിത്വം, അവകാശം യുവനിര വീണ്ടെടുക്കുന്നു എന്ന പ്രമേയത്തിൽ നടത്തിവരുന്ന കാംപയിന്റെ ഭാഗമാണ് പരിപാടി സംഘടിപ്പിച്ചത്. സുന്നി യുവജന സംഘം സംസ്ഥാന സെക്രട്ടറി മുസ്തഫ മുണ്ടുപാറ ഉത്ഘാടനം ചെയ്തു. സയ്യിദ് ഫക്രുദീൻ തങ്ങൾ കണ്ണന്തളി അധ്യക്ഷത വഹിച്ചു. മുക്കം ഉമർ ഫൈസി,
പിണങ്ങോട് അബൂബക്കർ, നാസർ ഫൈസി കൂടത്തായി, ഇബ്രാഹീം ഫൈസി പേരാൽ പ്രസംഗിച്ചു. ചരിത്രം, നവ മാധ്യമങ്ങൾ, അതിജീവനം എന്നീ സെഷനുകൾക്കു ഡോ: ഹാരിസ് ഹുദവി, അർഷദ് തിരുവളളൂർ, യു എം മുഖ്താർ, അൻവർ സാദിഖ് ഫൈസി എന്നിവർ നേതൃത്വം നൽകി. ഹബീബ് ഫൈസി കോട്ടെപ്പാടം, റഷീദ് ഫൈസി വെള്ളായിക്കോട് സംബന്ധിച്ചു. ജനറൽ സെക്രട്ടറി സത്താർ പന്തലൂർ സ്വാഗതവും താജുദ്ദീൻ ദാരിമി പടന്ന നന്ദിയും പറഞ്ഞു.