കോഴിക്കോട് : വിവിധ പി എസ് സി പരീക്ഷകളിലൂടെ റാങ്ക് പട്ടികയില്‍ വന്നവര്‍ വഞ്ചിക്കപ്പെടുന്ന സാഹചര്യം സൃഷ്ടിക്കരുതെന്ന് എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. വിവിധ തസ്തികളിലെ ഒഴിവുകള്‍ സുതാര്യമായ നടപടിക്രമങ്ങളിലൂടെ നിയമനം നല്കി നികത്തുന്നതിന് പകരം പരിധിയില്‍ കവിഞ്ഞ ആശ്രിത നിയമനങ്ങള്‍ക്കും താത്കാലിക നിയമനങ്ങള്‍ക്കും മുന്‍ഗണന നല്കുന്ന സമീപനം ഒഴിവാക്കപ്പെടേണ്ടതാണ്. വിവിധ മത്സരപ്പരീക്ഷകള് എഴുതി റാങ്ക് ലിസ്റ്റില്‍ വന്നവര്‍ക്ക് യഥാസമയം നിയമനം നല്‍കാതെ അവരുടെ ജീവിതം നശിപ്പിക്കുന്ന രീതി തുടര്‍ന്നാല്‍ അവര്‍ക്ക് വേണ്ടി സംഘടന സമര രംഗത്തിറങ്ങുമെന്നും യോഗം മുന്നറിയിപ്പ് നല്കി. പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദ് അലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. താജുദ്ധീന്‍ ദാരിമി പടന്ന,ഫഖ്റുദ്ധീന്‍ തങ്ങള്‍ കണ്ണന്തളി, ഹബീബ് ഫൈസി കോട്ടോപാടം, ശഹീര്‍ ദേശമംഗലം, സുബൈര്‍ മാസ്റ്റര്‍ കുറ്റിക്കാട്ടൂര്‍, ജലീല്‍ ഫൈസി അരിമ്പ്ര,ഒ പി അശ്റഫ് കുറ്റിക്കടവ്, സ്വാദിഖ് അന്‍വരി ആലപ്പുഴ, ശുഹൈബ് നിസാമി നീലഗിരി, നിയാസ് എര്‍ണാകുളം, അയ്യൂബ് മുട്ടില്‍, ഷമീര്‍ ഫൈസി ഒടമല, ഹാശിര്‍ അലി തങ്ങള്‍ പാണക്കാട്, നിസാം കണ്ടത്തില്‍, ത്വാഹ നെടുമങ്ങാട് എന്നിവര്‍ സംബന്ധിച്ചു.ജന.സെക്രട്ടറി സത്താര്‍ പന്തലൂര്‍ സ്വാഗതവും വൈസ് പ്രസിഡന്റ് ശഹീര്‍ പാപ്പിനിശ്ശേരി നന്ദിയും പറഞ്ഞു.