കോഴിക്കോട്: ഈ വര്‍ഷത്തെ പരിസ്ഥിതി ദിനാചരണത്തിന് വിപുലമായ കാര്‍ഷിക പ്രോത്സാഹന പരിപാടികള്‍ നടത്താന്‍ എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചു. കൃഷി വകുപ്പുമായി സഹകരിച്ച് വിത്തുകളും ചെടികളും വിതരണം നടത്തി ശാഖാതലങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അഗ്രോ പാര്‍ക്കുകള്‍ ആരംഭിക്കും. പ്രവര്‍ത്തകരുടെ വീടുകളില്‍ സ്വന്തമായി പച്ചക്കറി കൃഷി, പ്രത്യേക സമ്മാന പദ്ധതികള്‍, കാര്‍ഷിക സന്ദേശ പ്രചാരണങ്ങള്‍ തുടങ്ങിയവയും നടക്കും. കഴിഞ്ഞ വര്‍ഷങ്ങളിലെ പരിസ്ഥിതി ദിനാചരണങ്ങളില്‍ തുടക്കമിട്ട പദ്ധതികള്‍ മികച്ച രീതിയില്‍ പരിചരിച്ച ശാഖകള്‍ക്ക് പ്രത്യേക ഉപഹാരങ്ങള്‍ നല്‍കും. ഓണ്‍ലൈന്‍ യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദ് അലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. റശീദ് ഫൈസി വെള്ളായിക്കോട്, സയ്യിദ് ഫഖ് റുദ്ദീന് തങ്ങള്‍ കണ്ണന്തളി, ഹബീബ് ഫൈസി കോട്ടോപാടം, ശൗക്കത്തലി മൗലവി വെള്ളമുണ്ട, ശഹീര്‍ പാപ്പിനിശ്ശേരി, ഡോ.ജാബിര്‍ ഹുദവി, ആഷിഖ് കുഴിപ്പുറം, ശഹീര്‍ ദേശമംഗലം, സുബൈര്‍ മാസ്റ്റര്‍ കുറ്റിക്കാട്ടൂര്‍, ജലീല്‍ ഫൈസി അരിമ്പ്ര, ഖാസിം ദാരിമി ദ.കന്നഡ, ഒ പി എം അശ്റഫ് കോഴിക്കോട്, ബശീര്‍ അസ്അദി നമ്പ്രം, സ്വാദിഖ് അന്‍വരി ആലപ്പുഴ, സയ്യിദ് ഹാശിറലി ശിഹാബ് തങ്ങള്‍, ബശീര്‍ ഫൈസി ദേശമംഗലം,ബഷീര്‍ ഫൈസി മാണിയൂര്‍, മുഹമ്മദ് ഫൈസി കജ, ശുഹൈബ് നിസാമി നീലഗിരി, നിയാസ് എറണാകുളം, ഡോ അബ്ദുല്‍ മജീദ് കൊടക്കാട്, ഫൈസല്‍ ഫൈസി മടവൂര്‍, ശഹീര്‍ അന്‍വരി പുറങ്ങ്, ഇഖ്ബാല്‍ മുസ്ലിയാ കൊടഗ്, അയ്യൂബ് മുട്ടില്‍, ശമീര്‍ ഫൈസിഒടമല, ഖാദര്‍ ഫൈസി തലക്കശ്ശേരി, ജലീല്‍ പട്ടര് കുളം, സഹല്‍ ഇടുക്കി, നാസിഹ് മുസ്ലിയാര് ലക്ഷ്വദ്വീപ് എന്നിവര്‍ സംബന്ധിച്ചു,ജന.സെക്രട്ടറി സത്താര്‍ പന്തലൂര്‍ സ്വാഗതവും വര്‍ക്കിംഗ് സെക്രട്ടറി താജുദ്ദീന് ദാരിമി പടന്ന നന്ദിയും പറഞ്ഞു.