കോഴിക്കോട്: പ്രവാചകന്റെ ജന്മദിനത്തിന്റെ ഭാഗമായി എസ് കെ എസ് എസ് എഫ് സംസ്ഥാന വ്യാപകമായി നടത്തുന്ന മീലാദ് കാമ്പയിന് തുടക്കമായി. കരുണയാണ് തിരുനബി (സ) എന്ന പ്രമേയവുമായി ഒരു മാസക്കാലമാണ് സംഘടന പ്രചാരണ പരിപാടികൾ സംഘടിപ്പിക്കുന്നത്. പാഴുർ ദാറുൽ ഖുർആനിൽ നടന്ന സംസ്ഥാന തല ഉദ്ഘാടനം സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു. പ്രവാചകന്റെ ദർശനങ്ങൾ സ്വന്തം ജീവിതത്തിൽ നിലനിർത്തി മാതൃകയാവാൻ മുസ് ലിം സമൂഹം സന്നദ്ധമാവണമെന്ന് തങ്ങൾ ഉദ്ബോധിപ്പിച്ചു. വിദ്വേഷം കൊണ്ട് നിക്ഷിപ്ത താത്പര്യങ്ങൾ സംരക്ഷിക്കുന്ന ഇക്കാലത്ത് കരുണയുടെ പ്രവാചക ദർശനങ്ങൾ ലോക സമൂഹം മാതൃകയാക്കണം – അദ്ദേഹം അഭിപ്രായപ്പെട്ടു.
വൈസ് പ്രസിഡന്റ് കുഞ്ഞാലൻകുട്ടി ഫൈസി അധ്യക്ഷനായി.
സമസ്ത കേന്ദ്ര മുശാവറ അംഗം ഉമർ ഫൈസി മുക്കം മുഖ്യ പ്രഭാഷണം നടത്തി.
റഹ്മത്തുല്ലാഹ് ഖാസിമി മുത്തേടം പ്രമേയ പ്രഭാഷണവും
മുസ്തഫ അശ്റഫി കക്കുപ്പടി ഹുബ്ബുറസൂൽ പ്രഭാഷണം നിർവ്വഹിച്ചു.
കെ. മോയിൻ കുട്ടി മാസ്റ്റർ,
മുസ്തഫ മാസ്റ്റർ മുണ്ടുപാറ, നാസർ ഫൈസി കൂടത്തായി, സയ്യിദ് മുബശ്ശിർ തങ്ങൾ ജമലുല്ലൈലി, സയ്യിദ് ബി.എസ്.കെ.തങ്ങൾ, ടി.പി സുബൈർ മാസ്റ്റർ, സി.എ.ശുക്കൂർ മാസ്റ്റർ, ആർ.വി സലാം, അസീസ് പുള്ളാവൂർ, അബ്ദുൽ കരീം നിസാമി, ശാഫി ഫൈസി, സുൽഫിക്കർ മുക്കം സംസാരിച്ചു.ഒ.പി അഷ്റഫ് സ്വാഗതവും അലി അക്ബർ മുക്കം നന്ദിയും പറഞ്ഞു. കാമ്പയിന്റെ ഭാഗമായി സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നവംബര്‍ 24 പെരുമ്പിലാവ് വെള്ളറക്കാട് മദീനാ പാഷന് സംഘടിപ്പിക്കും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി രണ്ടായിരം പ്രവാചക സ്നേഹികള്‍ പങ്കെടുക്കന്ന പ്രകീര്‍ത്തന സദസ്സില്‍ പ്രമുഖ പണ്ഡിത നേതാക്കളും സംബന്ധിക്കും.പരിപാടിയില്‍ വിവിധ വിഷയങ്ങളെ അധികരിച്ച്പ്രഭാഷണവും നടക്കും. കാമ്പയിന്റെ ഭാഗമായി സംഘടനയുടെ ജില്ല ,മേഖല,ക്ലസ്റ്റര്‍,ശാഖ ഘടകങ്ങള്‍ മുഖേന സെമിനാറുകള്‍, ഹുബ്ബുറസൂല്‍ പ്രഭാഷണം, കാരണ്യ യാത്ര, ക്വിസ് മത്സരം, മൗലിദ് സദസ്സ് തുടങ്ങിയ പരിപാടികള്‍ നടക്കും.