കോഴിക്കോട്: എസ് കെ എസ് എസ് എഫ് ട്രൈസനേറിയത്തിന്റെ
ഭാഗമായി അഞ്ഞൂറ് കേന്ദ്രങ്ങളിൽ ക്ലസ്റ്റർ സമ്മേളനം നടത്തും.
നിലപാടുകളുടെ കരുത്ത്, വ്യതിയാനങ്ങളുടെ തിരുത്ത് എന്ന
പ്രമേയവിശദീകരണമാണ് സമ്മേളനങ്ങളിൽ നടക്കുക. സെപ്തംബർ,
ഒക്ടോബർ മാസങ്ങളിൽ നടക്കുന്ന സമ്മേളനങ്ങൾ വൻ
വിജയമാക്കാൻ സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി
ശിഹാബ് തങ്ങൾ പ്രവർത്തകരോട് അഭ്യർത്ഥിച്ചു.
കഴിഞ്ഞ ഫെബ്രുവരി മാസത്തിൽ ആരംഭിച്ച സംഘടനയുടെ
മുപ്പതാം വാർഷികാഘോഷം 2020 ഫെബ്രുവരിയിൽ സമാപിക്കും.
ട്രൈസനേറിയം ഉപഹാരങ്ങളായി നിർമ്മാണത്തിലിരിക്കുന്ന
അരീക്കോട് വാദിസകൻ, വെളിയങ്കോട് ഇസ് ലാമിക് സെന്റർ,
മണ്ണാർക്കാട് വുമൺസ് അക്കാദമി, കോഴിക്കോട് സഹചാരി
സെന്റർ തുടങ്ങിയ സംരംഭങ്ങൾ വാർഷികാഘോഷ കാലയളവിൽ
ഉദ്ഘാടനം ചെയ്യും. ട്രൈസനേറിയത്തിന്റെ പ്രഥമ ഉപഹാരമായ
കുറ്റിപ്പുറം വെൽനസ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഐ.പി തലത്തിൽ ലഹരി
വിമുക്തി ചികിത്സ ആരംഭിക്കാൻ തീരുമാനിച്ചിട്ടുണ്ട്.