രണ്ടു ദിവസങ്ങളിലായി ന്യൂഡൽഹിയിൽ നടന്ന എസ് കെ എസ് എസ് എഫ് ദേശീയ പ്രതിനിധി സംഗമത്തിൽ കർമ്മോൽസുകരായി ഡൽഹിയിലെ വ്യത്യസ്ത യൂണിബേഴ്സിറ്റിയിലെ മലയാളി വിദ്യാർഥികൾ . രാജ്യത്തിന്റെ വ്യത്യസ്ത ഭാഗങ്ങളിൽ നിന്നെത്തിയ പ്രതിനിധികൾക്കും വിശിഷ്ടഥിതികൾക്കുമുള്ള താമസ സൗകര്യം , ഭക്ഷണ സൗകര്യം, യാത്ര സംവിധാനങ്ങൾ എന്നിവയെല്ലാം ഒരുക്കിയതും സമ്മേളന നടത്തിപ്പിന് ആവശ്യമായ സജ്ജീകരണങ്ങൾ ഒരുക്കിയതും ഡൽഹി യൂണിവേഴ്സിറ്റി, ജാമിയ മില്ലിയ ഇസ്ലാമിയ്യ, ജെ എൻ യു എന്നിവിടങ്ങളിൽ പഠനം നടത്തുന്ന മലയാളി വിദ്യാർത്ഥി വിദ്യാർഥിനികളാണ്. ജാമിയ മില്ലിയ വിദ്യാർത്ഥികളായ നൗഷാദ് പുതുപ്പറമ്പ്, ജലാൽ ഫൈസി കീഴാറ്റൂർ, ശുഐബ് ഹംസ, റിയാസ് പൊട്ടിക്കൽ, ഷാകിർ പള്ളിക്കൽ,ഫർസീൻ പി വി, ജാസിം കെ പി, ഡൽഹി യൂണിവേഴ്സിറ്റി വിദ്യാർഥികളായ ഫവാസ്, ഇജാസ് , ബഷീർ, സഹൽ, സഹലാൻ, മഅറൂഫ് എന്നിവരാണ് വളണ്ടിയർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.