കോഴിക്കോട്: ഒരു മാസക്കാലത്തെ വ്രതാനുഷ്ഠാനത്തിന് ശേഷം വന്നെത്തുന്ന പെരുന്നാളാഘോഷം മനസ്സിലും മണ്ണിലും നന്മ നിറക്കുന്നതാകണമെന്ന് എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് ആഹ്വാനം ചെയ്തു. വിമലീകരിക്കപ്പെട്ട മനസ്സുമായി പെരുന്നാൾ ആഘോഷിക്കുന്ന വിശ്വാസികൾ പരസ്പര സ്നേഹവും മാനവിക സൗഹൃദവും പരിസ്ഥിതി സംരക്ഷണവുമെല്ലാം വിണ്ടെടുക്കുന്ന പ്രതിജ്ഞ പുതുക്കണം. തന്മയെ നിലനിർത്താനും തിന്മയെ അകറ്റാനുമുള്ള വ്രതാനുഷ്ഠാനത്തിലൂടെ നേടിയ ഹൃദയ വിശുദ്ധി നിലനിർത്താൻ എല്ലാവരും സന്നദ്ധരാവണം. പെരുന്നാൾ ദിവസത്തിലെ പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി എസ് കെ എസ് എസ് എഫ് പ്രവർത്തകർ കുടുംബസമേതം അവരുടെ വീട്ടിൽ വൃക്ഷ തൈ നട്ട് പരിസ്ഥിതി ദിനാചരണം നടത്തണമെന്ന് യോഗം ആഹ്വാനം ചെയ്തു. പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു.