വടകര: ധര്‍മബോധവും മുല്യബോധവും ഉള്ള സമൂഹത്തിന് കുടുംബത്തിന്റെ പങ്ക് വലുതാണെന്ന് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ പ്രസ്ഥാവിച്ചു. കുടുംബങ്ങളില്‍ നിന്ന് അണു കുടുംബങ്ങളിലേക്ക് വഴിമാറുന്ന ഈ കാലഘട്ടത്തില്‍ ഉത്തമ അംഗങ്ങളെ വാര്‍ത്തെടുക്കാന്‍ മാതാപിതാക്കളും രക്ഷിതാക്കളും ഗൗരവ ശ്രദ്ധ കൊടുക്കണമെന്നും തങ്ങള്‍ കുട്ടിച്ചേര്‍ത്തു. വേഷങ്ങളും,വസ്ത്ര രീതികളും സമൂഹത്തെ തെറ്റിലേക്ക് നയിക്കുന്നു. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ നിന്ന് എല്ലാവരും വിട്ട് നില്‍ക്കണമെന്നും മക്കള്‍ക്ക് ശരിയായ ബോധം നല്‍കണമെന്നും തങ്ങള്‍ അഭ്യര്‍ത്ഥിച്ചു. സ്വാഗത സംഘം ചെയര്മാന് സി എച്ച് മഹമൂദ് സഅദി അദ്ധ്യക്ഷം വഹിച്ചു. എസ് വി മുഹമ്മദലി,ഓണമ്പിള്ളി മുഹമ്മദ് ഫൈസി, ധനഞ്ജയ് ദാസ്,ഡോ;സുബൈര്‍ഹുദവി,അഹമ്മദ് ഫൈസി കക്കാട് എന്നിവര്‍ യഥാക്രമം ഗള്‍ഫ് മുന്നേറ്റം കുടുംബത്തിന്റെ പരിണിതി,നമ്മുടെ മക്കള്‍ ,സാങ്കേതിക വിദ്യ കുടുംബമറിയേണ്ടത്,ലൈഗിക സാക്ഷരത,പെരുമാറ്റത്തിന്റെ രീതി ശാസ്ത്രം എന്നീ വിഷയങ്ങളെ ആസ്പദമാക്കി പ്രഭാഷണം നടത്തി. സുബുലു സലാം ആര് എം സ്വാഗതവും,റഷീദ് ഫൈസി വെള്ളായിക്കോട് നന്ദിയും പറഞ്ഞു.