കോഴിക്കോട്:ഇന്ത്യയില്‍ ശാഖകളുണ്ടാക്കി പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുമെന്ന അല്‍ഖാഇദ നേതാവിന്റെ പേരില്‍ വന്ന വീഡിയോ സി.ഡിയുടെ നിജസ്ഥിതി പറിശോധിക്കേണ്ടതാണെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി കോഴിക്കോട് സംഘടിപ്പിച്ച തജ്നീദ് ട്രൈനിംഗ് ക്യാമ്പ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.എന്നാല്‍ വിദേശ സംഘടനകള്‍ക്ക് രാജ്യത്ത് പ്രവര്‍ത്തിക്കാന്‍ അവസരമുണ്ടായിട്ടുണ്ടെങ്കില് അതിന് സര്‍കാര്‍ ഉത്തരവാദിയാണ്.തെറ്റുദ്ധാരണ സൃഷ്ടിക്കാന്‍ തത്പരകക്ഷികള്‍ക്ക് അവസരം ലഭിക്കാത്ത വിധം ഇത് കൈകാര്യം ചെയ്യപ്പെടണം.രാജ്യത്തെ ഏതെങ്കിലും വിഭാഗത്തിന്റെ പേരില്‍ ദുരാരോപണം ഉന്നയിക്കാന്‍ സ്പോണ്‍സേര്‍ഡ് സംഘടനകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ അത് കണ്ടെത്തേണ്ടതാണ്.രാജ്യത്ത് ഒരു ജനവിഭാഗത്തിന്റെയും ഉന്നമനത്തിന് വിദേശ സംഘനകളുടെ ശാഖകള്‍ രൂപികരിക്കേണ്ട സാഹചര്യമില്ലെന്നും ക്യാമ്പ് അഭിപ്രായപ്പെട്ടു.എസ്.കെ.എസ്.എസ്.എഫ് സില്‍വര്‍ ജൂബിലിയുടെ ഭാഗമായി സംസ്ഥാനത്തെ 150 മേഖലകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട കോ-ഓര്‍ഡിനേറ്റര്‍മാരാണ് ക്യാമ്പില്‍ പങ്കെടുത്തത്.
അബ്ദുറസാഖ് ബുസ്താനി അധ്യക്ഷം വഹിച്ചു.കെ.മോയിന്‍കുട്ടി മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.അബ്ദുസലാം ഫൈസി ഒളവട്ടൂര്‍,സാലിം ഫൈസി കൊളത്തൂര്‍,സത്താര്‍ പന്തലൂര്‍,റശീദ് ഫൈസി വെള്ളായിക്കോടവിഷയാവതരണം നടത്തി.്,അയ്യൂബ് കൂളിമാട് , അബ്ദുറഹീം ചുഴലി,കെ.എന്‍.എസ് മൗലവി,പരീത് കുഞ്ഞ് എറണാകുളം എന്നിവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്കി.ജന.സെക്രട്ടറി ഓണംപിള്ളി മുഹമ്മദ് ഫൈസി സ്വാഗതവും ആര്.വി.എ സലാം നന്ദിയും പറഞ്ഞു.