കോഴിക്കോട് : ലോകത്ത് ധിക്കാരത്തിന്റെയും അനീതിയുടെയും പര്യായമായി മാറിയ ഇസ്രായേലിനെതിരെ ഫലസ്തീനിലെ നിഷ്ഠൂരമായ അതിക്രമത്തിന്റെ പശ്ചാത്തലത്തില്‍ യുദ്ധക്കുറ്റം ചുമത്തണമെന്ന് എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മറ്റി കോഴിക്കോട് സംഘടിപ്പിച്ച മനുഷ്യകവചം ആവശ്യപ്പെട്ടു. ലോകത്ത് അമരിക്കയും ഇസ്രായേലും നടത്തിവരുന്ന അധിനിവേശവും ആയുധക്കച്ചവടവും നിരപരാധികളുടെ രക്തം ചൊരിച്ചു കൊണ്ടാണ്. മുന്‍കാലങ്ങളില്‍ ഫലസ്തീന്‍ പോരാട്ടത്തിന് ഊര്‍ജ്ജം പകര്‍ന്നിരുന്ന ഇന്ത്യന്‍ ഭരണകൂടം ഇന്ന് വേട്ടക്കാരോടൊപ്പം ചേരുന്നത് രാജ്യത്തിന്ന് അപമാനമാണ്. സ്ത്രീകളെയും കുട്ടികളെയും ഉള്‍പ്പെടെ ആയിരക്കണക്കിന് നിരപരാധികളെ കൊന്നൊടുക്കി യ ഇസ്രായേലിനോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായി ഇസ്രായേല്‍ ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌ക്കരിക്കാന്‍ ബോധവല്‍ക്കരണം നടത്തുമെന്ന് സംഘടനാ ഭാരവാഹികള്‍ അറിയിച്ചു. ജന.സെക്രട്ടറി ഓണംപിള്ളിമുഹമ്മദ് ഫൈസി , അയ്യൂബ് കൂളിമാട് , സിദ്ദീഖ്‌ഫൈസി വെണ്‍മണല്‍ , അബ്ദുറഹീം ചുഴലി, അബ്ദുല്ല കുണ്ടറ, ഇബ്രാഹിം ഫൈസി ജെഡിയാര്‍ , അബ്ദുസ്സലാം ദാരിമി കിണവക്കല്‍, മമ്മുട്ടിമാസ്റ്റര്‍ തരുവണ, ഹബീബ് ഫൈസി കോട്ടോപ്പാടം , കെ എന്‍ എസ് മൗലവി, ആര്‍ വി എ സലാം, നവാസ് പാനൂര്‍, റഹീം കൊടശ്ശേരി , ശഹീര്‍ മട്ടന്നൂര്‍ , ഡോ. ജാബിര്‍ ഹുദവി,പി എം റഫീഖ് അഹമ്മദ് , ബഷീര്‍ഫൈസി ദേശമംഗലം , അഹമ്മദ് ഫൈസി കക്കാട് , ആശിക്ക് കുഴിപ്പുറം ,താജുദ്ദീന്‍ ദാരിമി , വികെ ഹാറൂണ്‍ റഷീദ് , ഒ പി എം അശ്‌റഫ് തുടങ്ങയവര്‍ നേതൃത്വം നല്‍കി.