കോഴിക്കോട്: സമസ്ത കേരള ഇസ്ലാമിക് സെന്റര്‍ സഊദി നാഷണല്‍ കമ്മിറ്റി എസ്.കെ.എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റിക്ക് കീഴിലുള്ള സഹചാരി റലീഫ്സെല് മുഖേന നിര്‍ധനരായ കാന്‍സര്‍, കിഡ്നി രോഗികള്‍ക്ക് നല്കുന്ന ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. മതമേഖലയില്‍ സേവനം ചെയ്തിരുന്നവര്‍ക്കും പ്രവാസി സംഘടനാ രംഗത്തുണ്ടായിരുന്ന പ്രസ്ഥാന ബന്ധുക്കള്‍ക്കുമാണ് ചികിത്സാ സഹായത്തില്‍ മുന്‍ഗണന നല്‍കുന്നത്. തെരഞ്ഞെടുക്കപ്പെടുന്ന അപേക്ഷകള്‍ക്ക് മാസം തോറും ആയിരം രൂപ വീതം ധനസഹായം അനുവദിക്കും.
നിശ്ചിത അപേക്ഷ ഫോറം പൂരിപ്പിച്ച് എസ്.കെ.എസ്.എസ്.എഫ് ശാഖാ ജനറല്‍ സെക്രട്ടറി സാക്ഷ്യപ്പെടുത്തി ഇസ്ലാമിക് സെന്റര്‍, റെയില്‍വേ ലിങ്ക് റോഡ്, കോഴിക്കോട് 2 എന്ന വിലാസത്തില്‍ അയക്കേണ്ടതാണ്.