കോഴിക്കോട്: എസ്.കെ.എസ്.എസ്.എഫിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്തെ നൂറ്റിഎഴുപത് കേന്ദ്രങ്ങളില്‍ ഫ്രീഡം സ്ക്വയര്‍ സംഘടിപ്പിക്കും. രാജ്യത്തിന്റെ ജനാധിപത്യ സംവിധാനം ശക്തിപ്പെടുത്താനും സാമുദായിക സൗഹാര്‍ദ്ദത്തിന് വിള്ളലുണ്ടാക്കുന്ന മതേതര ശക്തികളെ ചെറുത്തുനില്ക്കാനും പുതു തലമുറക്ക് പ്രചോദനം നല്‍കുകയുമാണ് ഫ്രീഡം സ്ക്വയര്‍ ലക്ഷ്യമാക്കുന്നത്. ആഗസ്ത് 15 തിങ്കളാഴ്ച തെരഞ്ഞെടുക്കപ്പെട്ട മേഖലാ കേന്ദ്രങ്ങളില്‍ സ്വാതന്ത്ര്യദിന സന്ദേശ പ്രഭാഷണവും പ്രതിജ്ഞയും നടക്കും. പരിപാടി വന്വിജയമാക്കുന്നതിന്ന് വേണ്ടി ജില്ലാ മേഖലാ തലങ്ങളില്‍ വന്‍ ഒരുക്കങ്ങളാണ് നടന്നുവരുന്നത്. വിവിധ കേന്ദ്രങ്ങളിലേക്ക് നിശ്ചയിക്കപ്പെട്ട പ്രഭാഷകര്‍ക്കുള്ള സംസ്ഥാനതല ശില്പശാല നടന്നുകഴിഞ്ഞു. ഫ്രീഡം സ്ക്വയര്‍ വിജയിപ്പിക്കുന്നതിന് സാമൂഹ്യ മാധ്യമങ്ങളിലും ശക്തമായ പ്രചാരണം നടന്നുവരുന്നുണ്ട്.