പ്രവാചക നിന്ദക്കെതിരെ മാതൃഭൂമിക്ക് മുമ്പില്‍ എസ് കെ എസ് എസ് എഫ് പ്രതിഷേധ മിരമ്പി
കൊഴിക്കോട്: ഒരുവിശ്വാസി സ്വന്തം ശരീരത്തേക്കാള്‍ സ്നേഹിക്കുകയും ആദരിക്കുകയും പ്രവാചകനെതിരെയുള്ള ഏത് നീക്കവും വിശ്വാസത്തിനെതിരെയുള്ള കടന്നുകയറ്റവും മാപ്പര്‍ഹിക്കാത്ത പാതകവുമാണ് .ക്ഷമിക്കുവാനും ഒരു വിശ്വാസിക്ക് ആവില്ല. തെറ്റിദ്ധാരണ പരത്തി പ്രവാചകനെ അവേഹേളിക്കുന്ന മാതൃഭൂമി പത്രം ചെയ്ത നടപടിയില്‍ പ്രതിഷേധിച്ചാണ് എസ് കെ എസ് എസ് എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാതൃഭൂമി പത്രത്തിന്റെ കൊഴിക്കോട് ഓഫീസിലേക്ക് പ്രതിഷേധമാര്‍ച്ച് സംഘടിപ്പിച്ചത്.
ജില്ലാ പ്രസിഡന്റ് സയ്യിദ് മുബശ്ശിര്‍ തങ്ങള്‍ അധ്യക്ഷത വഹിച്ചു .എസ് വൈസ് സംസ്ഥാന സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി ഉദ് ഘാടനം ചെയ്തു.
എസ് കെ എസ് എസ് എഫ് സംസ്ഥാന ജന. സെക്രട്ടറി സത്താര്‍ പന്തലൂര്‍, റശീദ് ഫൈസി വെള്ളായിക്കോട്, അബ്ദു റഹീം ചുഴലി, ഫൈസല്‍ ഫൈസി മടവൂര്‍, സിറാജ് ഫൈസി മാറാട്, സലാം ഫെറൂക്ക്, നിസാം ഓമശ്ശേരി, അന്‍വര്‍ നല്ലളം, കുഞ്ഞിമരക്കാര്‍, റഫീഖ് കറ്റിക്കാട്ടൂര് എന്നിവ സംസാരിച്ചു.ജില്ലാ ജന സെക്രട്ടറി ഒ.പി.എം അശ്റഫ് സ്വാഗതം പറഞ്ഞു.