മുഖദ്ദസിൽ നിന്നും സമസ്തക്ക് മുപ്പത്തിയഞ്ച് പ്രഭാഷകന്മാർ

കോഴിക്കോട് :

മുപ്പത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ച് 35 പ്രഭാഷകരെ സജ്ജരാക്കി ത്വലബാ വിംഗ്.

ത്വലബ സംസ്ഥാന സമിതി ആവിഷ്കരിച്ച ഓർഗനൈസ് സ്കൂൾ സമസ്തീയം പൈതൃക പഠന വേദിയിൽ പരിശീലനം നേടിയ മുപ്പത്തിയഞ്ച് സംഘടനാ പ്രഭാഷകരെയാണ് മുഖദ്ദസിലെ സമർപ്പണം സെഷനിൽ വെച്ച് കർമ്മരംഗത്തിറക്കിയത്.

സമസ്തയുടെ പ്രസക്തമായ പ്രമേയങ്ങൾ,ആശയ ആദർശങ്ങൾ, സ്വാധിനിച്ച മഹാന്മാർ,വിദ്യഭ്യാസം, സംസ്കാരം, രീതി ശാസ്ത്രം,സാമൂഹിക പ്രസക്തി,SKSSF ചരിത്രവും വർത്തമാനവും തുടങ്ങി വിഷയങ്ങൾ ഉൾപ്പെടുത്തിയായിരുന്നു പരിശീലനം.

സമസ്തക്ക് കീഴിലുള്ള ദർസ്,അറബിക് കോളേജുകളിൽ നിന്ന് സ്‌ക്രീനിങ്ങിലൂടെ തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികളാണ് മുപ്പത്തിയഞ്ച്

പ്രഭാഷകർ.