എസ്.കെ.എസ്.എസ്.എഫ് സമ്മേളനം: പൊലിസ് നിര്‍ദേശംകോഴിക്കോട്: ഇന്ന് നടക്കുന്ന എസ്.കെ.എസ്.എസ്.എഫ് സമ്മേളനവും റാലിയോടും അനുബന്ധിച്ച് ഗതാഗത നിയന്ത്രണങ്ങളുണ്ടാകുമെന്ന് കോഴിക്കോട് സിറ്റി പൊലിസ് അറിയിച്ചു. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് താഴെ നല്‍കിയ നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് പൊലിസ് അറിയിച്ചു.
1. പ്രവര്‍ത്തകരുമായി എത്തുന്ന ചെറുതും വലുതുമായ മുഴുവന്‍ വാഹനങ്ങളും റോഡ് സൈഡില്‍ പരമാവധി ഒതുക്കി നിര്‍ത്തി ഗതാഗതം തടസപെടാത്തവിധം ആളുകളെ ഇറക്കേണ്ടതാണ്.
2. വലിയ വാഹനങ്ങള്‍ ആളുകളെ സമ്മേളന നഗരിയില്‍ ഇറക്കിയ ശേഷം നോര്‍ത്ത്, സൗത്ത് ബീച്ചുകളില്‍ പാര്‍ക്ക് ചെയ്യേണ്ടതാണ്.
3. പാര്‍ക്ക് ചെയ്ത വാഹനങ്ങള്‍ക്ക് സമീപം ഡ്രൈവര്‍മാര്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കുക.
4. സമ്മേളനത്തിനെത്തുന്ന ചെറിയ വാഹനങ്ങള്‍ സംഘാടകരൊരുക്കിയ പാര്‍ക്കിങ് ഗ്രൗണ്ടുകളില്‍ പരമാവധി പാര്‍ക്ക് ചെയ്യേണ്ടതാണ്.
5. മലപ്പുറം ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ രാമനാട്ടുകരകല്ലായ്ഫ്രാന്‍സിസ് റോഡ് വഴി സൗത്ത് ബീച്ചിലും വയനാട് ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ എരഞ്ഞിപ്പാലംസരോവരംകൃസ്ത്യന്‍ കോളജ്ഗാന്ധിറോഡ് ഓവര്‍ബ്രിഡ്ജ് വഴി നോര്‍ത്ത് ബീച്ചിലും കണ്ണൂര്‍ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ പുതിയങ്ങാടിനടക്കാവ്കൃസ്ത്യന്‍ കോളജ്ഗാന്ധി റോഡ് ഓവര്‍ ബ്രിഡ്ജ് വഴി നോര്‍ത്ത് ബീച്ചിലും പാര്‍ക്ക് ചെയ്യേണ്ടതാണ്.