വിസ്മയമായി വിഭവസമാഹരണം.

കോഴിക്കോട്: എസ് കെ എസ് എസ് എഫിൻറെ മുപ്പത്തഞ്ചാം വാർഷികത്തോടനുബന്ധിച്ച് ലക്ഷക്കണക്കിന് ഭക്ഷണപ്പൊതികളാണ് ക്യാമ്പ് പ്രതിനിധികൾക്കും മറ്റുമായി തയ്യാറാക്കപ്പെടുന്നത്. ചരിത്രത്തിൻറെ ഭാഗമായി മാറാനിരിക്കുന്ന സമ്മേളനത്തിന്റെ കലവറയിലേക്കാവശ്യമായ വിഭവങ്ങൾ തീർത്തും ജനകീയ പങ്കാളിത്തത്തോടെയാണ് സമാഹരിക്കപ്പെട്ടിട്ടുള്ളത്. പച്ചക്കറികളും പല വ്യജ്ഞനങ്ങളും ഉൾപ്പെടെ ഇരുനൂറോളം ഇനം വസ്തുക്കൾ കോഴിക്കോട് ജില്ലയിലെ വിവിധ ശാഖാ- ക്ലസ്റ്റർ, മേഖലാ കമ്മിറ്റികളും സംഘടനയുടെ അഭ്യുദയകാംക്ഷികളായ ചില വ്യക്തികളുമാണ് ഏറ്റെടുത്തിട്ടുള്ളത്. എൻ ഐ ടി മേഖലാ കമ്മിറ്റി ആവശ്യമായ മുഴുവൻ സവാളയും ആദ്യം സംസ്ഥാന കമ്മിറ്റിയെ ഏൽപ്പിച്ചാണ് വിഭവ സമാഹരണത്തിന് തുടക്കമായത്. തുടർന്ന്
ആയഞ്ചേരി, നാദാപുരം, കുറ്റ്യാടി, ഫറോക്ക് , കൊടുവള്ളി, പന്തീരങ്കാവ്, എലത്തൂർ , കോഴിക്കോട് നോർത്ത്, നല്ലളം, മേഖലകളും
മണിയൂർ ക്ലസ്റ്ററും സി എം നഗർ യൂണിറ്റും
വിഭവസമാഹരണത്തിൽ പ്രധാന പങ്കാളികളായി.
വിഭവസമാഹരണത്തിന് എസ് കെ എസ് എസ് എഫ് കോഴിക്കോട് ജില്ലാ വർക്കിംഗ് സെക്രട്ടറി റാഷിദ് കാക്കുനി നേതൃത്വം നൽകി.