കോഴിക്കോട്:
എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിയുടെ ആതുര സേവന വിഭാഗമായ സഹചാരി റിലീഫ് സെല്ലിന്റെ ഫണ്ട് ശേഖരണത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. കർണാടക, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, ആലപ്പുഴ എന്നീ കേന്ദ്രങ്ങളിൽ സംസ്ഥാന ഭാരവാഹികളുടെ നേതൃത്വത്തിൽ നടന്ന ലീഡേഴ്സ് കൺവെൻഷനുകളിൽ ജില്ലാ ഭാരവാഹികളും സഹചാരി സെക്രട്ടറി വിംഗ് ചെയർമാൻ , കൺവീനർന്മാരും പങ്കെടുത്തു. ഫണ്ട് ശേഖരണത്തിനാവശ്യമായ മുഴുവൻ രേഖകളും വിതരണം ചെയ്തു. വർഷങ്ങളായി റമളാനിലെ ആദ്യ വെള്ളിയാഴ്ച നടത്തി വരാറുള്ള ഫണ്ട് ശേഖരണം ഈ മാസം 24 ന് വെള്ളിയാഴ്ച നടക്കും. യൂണിറ്റുകളിൽ
മഹല്ല്, പള്ളികൾ, വീടുകൾ, ഓൺലൈൻ സംവിധാനങ്ങൾ
കേന്ദ്രീകരിച്ചാണ് ഫണ്ട് ശേഖരണം നടക്കുക.