ബാര്‍പേട്ട(അസം): എസ്.കെ.എസ് എസ്.എഫ് നാഷണല്‍ കമ്മിറ്റിയുടെ കീഴില്‍ നടക്കുന്ന പ്രഥമ നോര്‍ത്ത് ഇന്ത്യ സര്‍ഗലയത്തിന് തുടക്കമായി. ദാറുല്‍ ഹുദാ അസം കാമ്പസില്‍ നടന്ന ഉദ്ഘാടന സമ്മേളനം എസ്.കെ.എസ്എസ്.എഫ് സുപ്രീം കൗണ്‍സില്‍ ജനറല്‍ കണ്‍വീനര്‍ ഡോ.കെ.ടി. ജാബിര്‍ ഹുദവി പറമ്പില്‍ പീടിക ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ദാറുല്‍ ഹുദാ അസം ഡയറക്ടര്‍ സയ്യിദ് മുഈനുദ്ദീന്‍ അല്‍ ബുഖാരി അദ്ധ്യക്ഷനായി. അസം ചെങ്ങ എം.എല്‍.എ അശ്‌റഫുല്‍ ഹുസൈന്‍ മുഖ്യാതിഥിയായ സംബന്ധിച്ചു. എസ്.കെ.എസ്എസ്.എഫ് നാഷണല്‍ സെക്രട്ടറി അസ്‌ലം ഫൈസി ബാംഗ്ലൂര്‍ മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു. ബൈശ ഗ്രാമ മുഖ്യന്‍ ഇംറാന്‍ ഹുസൈന്‍ സാഹിബ്, ദേശീയ വര്‍ക്കിംഗ് സെക്രട്ടറി മന്‍സൂര്‍ ഹുദവി ബംഗാള്‍, ചാന്ദ് മുഹമ്മദ് ഗൗസ് ഖാന്‍ ഉത്തര്‍പ്രദേശ്, ശഹിന്‍ഷാ ഹുദവി ഝാര്‍ഖണ്ഡ്, നസീഫ് ഹുദവി, സുഹൈല്‍ കണ്ണീരി തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു. പ്രോഗ്രാം കോഡിനേറ്റര്‍ ശറഫുദ്ദീന്‍ ഹുദവി അരിമ്പ്ര സ്വാഗതവും അബൂ സഈദ് ബാര്‍പേട്ട നന്ദിയും പറഞ്ഞു. തുടര്‍ന്ന് വിവിധ വേദികളില്‍ ഖിറാഅത്, ഹിഫ്‌ള്, അദാന്‍ തുടങ്ങിയ മത്സരങ്ങള്‍ അരങ്ങേറി. ഇന്ന് രാവിലെ മുതല്‍ നാല് വേദികളിലായി ജനറല്‍, ത്വലബ എന്നീ വിഭാഗങ്ങളുടെ സര്‍ഗലയം ടാലന്റ്, മാത് സ് ടാലന്റ്, വിവിധ ഭാഷകളിലുള്ള രചനകള്‍, പ്രഭാഷണങ്ങള്‍ തുടങ്ങിയവ നടക്കും. വൈകുന്നേരം നടക്കുന്ന സമാപന സമ്മേളനത്തില്‍ മുന്‍ എം.എല്‍.എ ശര്‍മാന്‍ അലി, ബാര്‍പേട്ട അഡീഷണല്‍ ഡപ്യൂട്ടി കമ്മീഷണര്‍ ദിബന്‍ഗര്‍ കലിദ, കോട്ടണ്‍ യൂണിവേഴ്‌സ്റ്റി അറബിക് വിഭാഗം തലവന്‍ ഡോ.ഫള്‌ലുറഹ്‌മാന്‍, എസ്.കെ.എസ്.എസ്.എഫ് കേരള ജനറല്‍ സെക്രട്ടറി റശീദ് ഫൈസി വെള്ളായിക്കോട്, ഖുര്‍തുബ ഡയറക്ടര്‍ സുബൈര്‍ ഹുദവി എന്നിവര്‍ പങ്കെടുക്കും.