SKSSF തരംഗം യൂണിറ്റ് കാരവൻ ഡിസംബർ 31 മുതൽ ഫെബ്രുവരി 19 വരെ.

വിജ്ഞാനം, വിനയം, സേവനം മുഖമുദ്രയാക്കി മുന്നേറുന്ന സമസ്തയുടെ വിദ്യാർത്ഥി പ്രസ്ഥാനമായ
എസ് കെ എസ് എസ് എഫ്
മുന്നര പതിറ്റാണ്ട് പിന്നിടുകയാണ്. വിദ്യാഭ്യാസ ജീവകാരുണ്യ പ്രബോധന മേഖലകളിലെല്ലാം വ്യവസ്ഥാപിതമായ പദ്ധതികളുമായി വിജയകരമായി മുന്നോട്ട് പോവുന്നു. അൽഹംദുലില്ലാഹ് …
സംഘടന നേതൃത്വം നൽകുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ:

✳️ഹിഫ്ളുൽ ഖുർആൻ കോളേജ് – മണ്ണാർക്കാട്
✳️ഇസ് ലാമിക് സെൻ്റർ വിമൺസ് അക്കാദമി – കോട്ടോപാടം
✳️ഇസ്ലാമിക് സെൻ്റർ വിമൺസ് അക്കാദമി – വെളിയങ്കോട്
✳️ഉമറലി ശിഹാബ്തങ്ങൾ മോഡൽ അക്കാദമി (ബോയ്സ്) – പരിതി, ആതവനാട്
✳️ വെൽനസ്സ് ഇൻസ്റ്റിട്യൂട്ട് ഓഫ് സൈക്കോ സൊലൂഷൻ, കുറ്റിപ്പുറം
( ഡിഅഡിക്ഷൻ &കൗൺസിലിംഗ് സെന്റർ )
✳️ ശംസുൽ ഉലമ സെൻ്റർ ഫോർ അഡ്വാൻസ്ഡ് ലേണിംഗ് ഇൻ ഇസ് ലാമിക് ഫെയ്ത്ത് ആൻ്റ് സയൻസ്, വണ്ണപ്പുറം, ഇടുക്കി (നിർദ്ദിഷ്ട പദ്ധതി)

✳️ ട്രൈനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് (നിർസിഷ്ട പദ്ധതി )

തുടങ്ങിയ സ്ഥാപനങ്ങളും
ട്രന്റ് സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ നടന്നു വരുന്ന
Pre- school,
CDP (കമ്മ്യൂണിറ്റി ഡവലപ്മെന്റ് പ്രോഗ്രാം) TRB (പരിശീലകരുടെ കൂട്ടായ്മ)
Trend’n’ Tech (റോബോട്ടിക് സ് ഡാറ്റ സയൻസിൽ പരിശീലനം
മിഷൻ A+ (പഠിക്കാൻ പഠിക്കാം )
MAFAZ (സിവിൽ സർവ്വീസ് ഫൗണ്ടേഷൻ കോഴ്സ് )
കാമ്പസ് വിംഗ് ഹോസ്റ്റൽ
ദേശീയ തല CDC (കമ്മ്യൂണിറ്റി ഡവലപ്മെന്റ് സെന്റർ ),
അർഹരായ വിദ്യാർത്ഥികൾക്കുള്ളസ്കോളർഷിപ്പ്
പദ്ധതി ഉൾപ്പെടെ
ഒട്ടേറെ വിദ്യാഭ്യാസ മുന്നേറ്റവും സംഘടനാ ശാക്തീകരണവുംലക്ഷ്യം വെച്ച്
EDU CARE പദ്ധതിയുമായി അയ്യായിരം യൂണിറ്റുകളിലൂടെ അഞ്ച് ലക്ഷം കുടുംബങ്ങളിലേക്ക്
തരംഗം യൂണിറ്റ് കാരവൻ (യൂണിറ്റ് കുടുബ സംഗമം )
സംഘടിപ്പിക്കുകയാണ്.
2022 ഡിസംബർ 21 ന് കാസർക്കോട് നിന്ന് ആരംഭിക്കുന്ന ഈ മഹത്തായ പരിപടിയുടെ
വിജയത്തിനായി മുഴുവൻ സാദാത്തുക്കളും ഉലമാക്കളും നേതാക്കളും സമസ്ത കുടുബത്തിലെ സർവ്വ സാരഥികളും സഹപ്രവർത്തകരും മഹല്ല് നിവാസികളും രംഗത്തിറങ്ങണമെന്ന് അഭ്യർത്ഥിക്കുന്നു.

എന്ന്
പ്രസിഡന്റ്
സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ പാണക്കാട്